Latest NewsKeralaNews

‘വാര്‍ത്തയുടെ തലക്കെട്ട് തന്നെ പരസ്പര വിരുദ്ധമാണ്, ആരാണ് ഇതൊക്കെ പടച്ചുവിടുന്നതെന്ന് അറിയില്ല’: മിയ

എന്തിനാണ് ഒരു ഉടമ ബ്രാന്റിനെ പ്രൊമോട്ട് ചെയ്യുന്ന അംബാസിഡര്‍ക്കെതിരെ പരാതി നല്‍കുന്നത്?

തനിക്കെതിരെ ഉയരുന്ന വ്യാജ വാർത്തകൾക്ക് മറുപടിയുമായി നടി മിയ ജോർജ്. കറി പൗഡറിന്റെ പരസ്യത്തില്‍ തെറ്റായ അവകാശ വാദങ്ങള്‍ ഉന്നയിച്ചതിന് മിയയ്ക്കെതിരെ കമ്പനി ഉടമ മാനനഷ്ട കേസ് ഫയല്‍ ചെയ്തുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾക്കെതിരെയാണ് താരം പ്രതികരിച്ചിരിക്കുന്നത്.

ഇത്തരത്തിലൊരു നിയമനടപടി തനിക്കെതിരെ നടക്കുന്നതായി രേഖാമൂലം അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നു മിയ ജോർജ് ഇൻസ്റ്റഗ്രാമില്‍ കുറിച്ചു.

read also: മോമോസ് കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: ഒരാള്‍ മരിച്ചു, 25 പേര്‍ ആശുപത്രിയില്‍

”എനിക്കെതിരെ എന്തോ നിയമനടപടി നടക്കുന്നുണ്ടെന്ന് കേള്‍ക്കുന്നു. പക്ഷേ ഇതിനെക്കുറിച്ച്‌ എനിക്ക് ഒന്നും അറിയില്ല കാരണം ഇത്തരത്തില്‍ ഒരു നിയമ നടപടിയുണ്ടെന്ന് എന്നെ ആരും അറിയിച്ചിട്ടില്ല. ആദ്യം തന്നെ പറയട്ടെ, ഈ വാർത്തയില്‍ കൊടുത്തിരിക്കുന്ന തലക്കെട്ട് തന്നെ പരസ്പര വിരുദ്ധമാണ്. എന്തിനാണ് ഒരു ഉടമ ബ്രാന്റിനെ പ്രൊമോട്ട് ചെയ്യുന്ന അംബാസിഡര്‍ക്കെതിരെ പരാതി നല്‍കുന്നത്? എനിക്ക് നിയമപരായി യാതൊരു അറിയിപ്പും നേരിട്ടോ അല്ലാതേയും ലഭിച്ചിട്ടില്ല, സോഷ്യല്‍ മീഡിയയിലൂടെയാണ് ഇത്തരത്തിലൊരു വാർത്ത ഞാൻ കണ്ടത്. ഇത്തരം വ്യാജ വാര്‍ത്തകള്‍ ആരാണ് പടച്ചുവിടുന്നതെന്ന് എനിക്കറിയില്ല.”-മിയ ജോർജ് കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button