ലോക്ക്ഡൗണ്‍ നാളുകളിലാണ് വിവാഹിതയാവാന്‍ പോകുന്ന വാര്‍ത്തയുമായി നടി മിയ ജോര്‍ജ് എത്തുന്നത്. ബിസിനസ്കാരന്‍ അശ്വിനാണ് മിയയുടെ വരന്‍. ഭാവനയുടെ കല്യാണം കഴിഞ്ഞപ്പോള്‍ മുതലേ മകളുടെ വിവാഹക്കാര്യം മനസ്സില്‍കൊണ്ടു നടന്ന മിയയുടെ അമ്മ തന്നെയാണ് അശ്വിനെ കണ്ടെത്തി കൊടുത്തതും. ഒരു മാഗസീനു നല്‍കിയ അഭിമുഖത്തിലാണ് മിയ ഇക്കാര്യങ്ങള്‍ പറയുന്നത്.മാട്രിമോണി സൈറ്റില്‍ നിന്നാണ് മിയക്കായി അമ്മ വരനെ കണ്ടെത്തിയത്. ആയിരത്തോളം പ്രൊഫൈലുകളില്‍ നിന്നുമാണ് മിയയുടെ അമ്മ ഒടുവില്‍ അശ്വിനെ കണ്ടെത്തിയത്. “അവസാനം ദേ വരുന്നു. തേടിയ വള്ളി. ‘കൂടിവന്നാല്‍ തൃശൂര്‍ വരെ. അതിനപ്പുറത്തേക്ക് എന്റെ കൊച്ചിനെ വിടത്തില്ല’ എന്നൊക്കെ പറഞ്ഞിരുന്ന മമ്മിക്ക് എറണാകുളത്തു നിന്നുള്ള ചെക്കനെ അങ്ങ് പിടിച്ചു. ‘ദേ നോക്ക് നോക്ക്’ എന്നുപറഞ്ഞു ഒരു ഫോട്ടോയുമായി എന്റെ പിറകെ നടക്കാന്‍ തുടങ്ങി,” മിയ പറയുന്നു.
ബംഗളൂരുവിലും ഇംഗ്ലണ്ടിലും പഠനം കഴിഞ്ഞ അശ്വിന്‍ യു.കെ.യിലും യു.എ.ഇ.യിലും ബിസിനസ് ചെയ്ത ശേഷം നാട്ടിലേക്കു തിരികെയെത്തുകയായിരുന്നു. ഡ്രൈവിംഗ്, സ്പോര്‍ട്സ് പോലുള്ള സമാന ഇഷ്‌ടങ്ങള്‍ ഇരുവര്‍ക്കുമുണ്ട്. മിയക്ക് സംസാരിക്കാനാണിഷ്‌ടമെങ്കില്‍ അശ്വിന് കേള്‍ക്കാനാണ് താല്‍പ്പര്യം. കല്യാണം കഴിഞ്ഞാലും മിയ അഭിനയിക്കുന്നതില്‍ അശ്വിന് വിരോധമൊന്നുമില്ല
ഈ കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് വിവാഹം കഴിഞ്ഞാല്‍ ഹണിമൂണ്‍ ട്രിപ്പ് എങ്ങോട്ട് എന്ന ചോദ്യത്തിനും ഇവര്‍ക്ക് രണ്ടുപേര്‍ക്കും ഉത്തരമുണ്ട്. “മിയക്ക് ലോകത്തെ ഏറ്റവും ബ്യൂട്ടിഫുള്‍ പ്ലെയ്സ് എന്ന് പറഞ്ഞാല്‍ അത് പാലായാണ്. ഞങ്ങള്‍ എറണാകുളത്ത് നിന്നും പാലായ്ക്കും പിന്നെ, പാലായില്‍ നിന്നും എറണാകുളത്തിനും അങ്ങനെ പൊയ്ക്കൊണ്ടേയിരിക്കും,” അശ്വിന്‍ പറയുന്നു.
Post Your Comments