തിരുവനന്തപുരം: യുഎഇ നയതന്ത്ര സ്വര്‍ണകടത്തില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ പുനഃപരിശോധിക്കുന്നതിനു മൂന്നംഗ സമിതിയെ നിയോഗിച്ചു സര്‍ക്കാര്‍. ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത അധ്യക്ഷനായി മൂന്നംഗ സമിതിയെയാണു സസ്‌പെന്‍ഷന്‍ പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചത്.
അഖിലേന്ത്യാ സര്‍വീസ് ചട്ടം അനുസരിച്ച് ഐഎഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡു ചെയ്ത് 90 ദിവസം കഴിയുന്‌പോള്‍ പുനഃപരിശോധിക്കണം.സസ്‌പെന്‍ഷന്‍ കാലാവധി നീട്ടണമെങ്കില്‍ സമിതിയുടെ ശിപാര്‍ശ ആവശ്യമാണ്. അങ്ങനെയെങ്കില്‍ സംസ്ഥാനത്തിനു സസ്‌പെന്‍ഷന്‍ കാലാവധി നീട്ടാം.
തുടര്‍ന്നും സസ്‌പെന്‍ഡ് ചെയ്യണമെങ്കില്‍ കേന്ദ്രാനുമതി ആവശ്യമാണ്. ചീഫ് സെക്രട്ടറിക്കു പുറമേ അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ സത്യജിത് രാജന്‍, ടി.കെ.ജോസ് എന്നിവരാണു സമിതി അംഗങ്ങള്‍.
Post Your Comments