
കണ്ണൂര്‍ : സലാഹുദീനെ അക്രമികള്‍ വളഞ്ഞിട്ട് ആക്രമിച്ചത് തല ലക്ഷ്യമാക്കി, തലയിലെ വെട്ട് മരണത്തിലേയ്ക്ക് മരണത്തിലേയ്ക്ക് നയിച്ചുവെന്നാണ് റിപ്പോര്‍ട്ട്. കൂത്തുപറമ്പില്‍നിന്നു ഷോപ്പിങ് കഴിഞ്ഞു സഹോദരിമാര്‍ക്കൊപ്പം കാറില്‍ ചുണ്ടയിലിനും കൈച്ചേരിക്കും ഇടയിലുള്ള വളവിലെത്തിയപ്പോഴാണ് സലാഹുദ്ദീന്റെ കാറിനു പിന്നില്‍ ഒരു ബൈക്ക് വന്നിടിക്കുന്നത്. ബൈക്കിലുണ്ടായിരുന്ന ഒരാള്‍ നിലത്തുവീണ് കിടക്കുന്നത് കണ്ട് ഇളയ സഹോദരിയാണ് ആദ്യം കാറില്‍ നിന്ന് ഇറങ്ങിയത്. തൊട്ടുപിന്നാലെ സലാഹുദ്ദീനും ഇറങ്ങി.
read also : കങ്കണയുടെ ഓഫിസ് പൊളിച്ചു മാറ്റുന്നത് കോടതി സ്റ്റേ ചെയ്തു
ബൈക്കിലെത്തിയവര്‍ പെട്ടെന്നാണ് ആയുധം പുറത്തെടുത്തത്. നടന്നത് വ്യാജ അപകടമാണെന്ന് തിരിച്ചറിയുന്നതിനു മുന്‍പ് തന്നെ സലാഹുദ്ദീന് വെട്ടേറ്റു. സഹോദരിമാരുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ആംബുലന്‍സ് വിളിച്ചുവരുത്തിയാണ് സലാഹുദ്ദീനെ ആശുപത്രിയിലേക്ക് എത്തിച്ചത്.
തലയ്ക്കു പിന്നിലാണ് വെട്ടേറ്റത്. ഉടന്‍ തലശേരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തല പിളര്‍ത്തിയുള്ള വെട്ട് ആണ് മരണ കാരണം. കഴുത്തിനു പിന്‍ഭാഗത്തും മാരാകായുധം ഉപയോഗിച്ചുള്ള മുറിവുണ്ട്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെട്ടേറ്റെങ്കിലും മാരകമായതു തലയ്ക്കും കഴുത്തിനുമേറ്റ വെട്ടുകളെന്നാണു പ്രാഥമിക നിഗമനം.
Post Your Comments