ന്യൂഡല്‍ഹി: വീണ്ടും പൊട്ടിപുറപ്പെട്ട ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിനു പിന്നില്‍ ചൈന, ചൈനയ്ക്ക് എതിരെ ആദ്യ തെളിവുകള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. ലഡാക്ക് അതിര്‍ത്തിയില്‍ ഇന്ത്യന്‍ പ്രദേശത്തിനോട് ചേര്‍ന്ന് വാളും കുന്തവുമായി നില്‍ക്കുന്ന ചൈനീസ് പാട്ടാളക്കാരുടെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഇന്ത്യ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചുവെന്നും വെടിയുതിര്‍ത്തുവെന്നും ചൈന ആരോപിച്ചതിന് പിന്നാലെയാണ് ചിത്രങ്ങള്‍ പുറത്തുവരുന്നത്. ചിത്രത്തില്‍ നൂറോളം വരുന്ന ചൈനീസ് സൈനികര്‍ കുന്തവും വാളും തോക്കുകളും കൈയ്യിലേന്തി നില്‍ക്കുന്നത് കാണാം. പാങ്ഗോംഗ് നദിയുടെ തെക്ക് ഭാഗത്തുളള ഇന്ത്യയുടെ പ്രദേശത്തിനോട് ചേര്‍ന്നാണ് ഇവര്‍ നിലയുറപ്പിച്ചിരിക്കുന്നത്.
ഗാല്‍വന്‍ താഴ്വരയില്‍ ജൂണ്‍ 15ന് ഇന്ത്യന്‍ സൈനികരും ചൈനീസ് സൈനികരും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. 20 ഓളം ഇന്ത്യന്‍ സൈനികര്‍ അന്ന് വീരമൃത്യുവരിച്ചിരുന്നു. സമാനമായ സ്ഥിതി അതിര്‍ത്തില്‍ ചൈനീസ് സേന പ്രതീക്ഷിക്കുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവന്ന ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്. ചൈനീസ് സൈന്യം ആക്രമണത്തിനായി കുന്തം വാള്‍ എന്നീ ആയുധങ്ങള്‍ ഉപയോഗിച്ചു എന്ന് തെളിയിക്കുന്ന ചിത്രങ്ങളാണ് ഇവ. ഓരോ സൈനികരും കുന്തം വാള്‍ എന്നിവ കൈയിലേന്തി നില്‍ക്കുന്നതായി ചിത്രത്തില്‍ നിന്നും വ്യക്തമാണ്.
Post Your Comments