Latest NewsIndiaInternational

അതിർത്തി ലംഘിക്കാൻ ശ്രമിച്ചത് 300 ചൈനീസ് സൈനികർ, ശ്രമം തകർത്ത് ഇന്ത്യൻ സേന, നിരവധി ചൈനക്കാർക്ക് ഗുരുതര പരുക്ക്

തവാംഗ്: അരുണാചലിൽ ചൈനീസ് സൈന്യം നടത്തിയത് ലഡാക് മോഡൽ ആക്രമണം. മൂന്നൂറിലധികം വരുന്ന സൈനികരാണ് അതിർത്തി കടക്കാൻ ശ്രമം നടത്തിയത്. 17000 അടി ഉയരത്തിലെ മേഖല കയ്യടക്കാനുള്ള ചൈനീസ് നീക്കമാണ് ഇന്ത്യൻ സൈനികർ തകർത്തത്.

ചൈനീസ് നീക്കത്തിൽ ഒരാളെ പോലും നിയന്ത്രണരേഖ കടത്താതെ ശക്തമായ തിരിച്ചടി നൽകിയെന്നാണ് ഇന്ത്യൻ സൈന്യം അറിയിച്ചത്. ആറ് ചൈനീസ് സൈനികർക്ക് ഗുരുതരമായി പരിക്കേറ്റെന്നാണ് ഇന്ത്യൻ സൈന്യത്തിന്റെ നിഗമനം. ലഡാക്കിലെ ഗാൽവാൻ സംഭവം നടന്ന് 907 ദിവസം കഴിയുമ്പോഴാണ് ചൈനയുടെ ആസൂത്രിത നീക്കം ഉണ്ടായിരിക്കുന്നത്.

ശക്തമായ സൈനിക നീക്കമാണ് ചൈനയുടെ ഭാഗത്തുനിന്നും ഉണ്ടായത്. ഉത്തരാഖണ്ഡിൽ രണ്ടാഴ്ച മുന്നേ പൂർത്തിയായ ഇന്തോ-യുഎസ് സംയുക്ത സൈനിക അഭ്യാസത്തിനെതിരെ ശക്തമായ വിമർശനം ഉന്നയിച്ചതിന് പിറകെയാണ് അരുണാചലിൽ മൂന്നിറിലധികം വരുന്ന ചൈനീസ് സൈനികർ കടന്നുകയറാൻ ശ്രമിച്ചത്.

ഒരാഴ്ചയായി ലോകമെമ്പാടും ടിബറ്റൻ സമൂഹം ചൈനയ്‌ക്കെതിരെ ശക്തമായ മനുഷ്യാ വകാശ ധ്വംസന ആരോപണങ്ങളും ഉയർത്തി ബീജിംഗ് സമ്മർദ്ദത്തിലായിരിക്കെയാണ് ഇത്. ചൈനയിൽ കൊറോണ വ്യാപിച്ചിരിക്കുന്നതിനാൽ ലോകശ്രദ്ധ തിരിക്കാൻ ഇന്ത്യൻ അതിർത്തിയിൽ മനപ്പൂർവം പ്രകോപനം സൃഷ്ടിക്കുകയാണെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button