Latest NewsNewsIndia

റഷ്യയുടെ ഉക്രെയ്‌ൻ അധിനിവേശവും ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി സംഘർഷവും തമ്മിൽ സാമ്യമുണ്ട്: രാഹുൽ ഗാന്ധി

ഡൽഹി: റഷ്യയുടെ ഉക്രെയ്‌ൻ അധിനിവേശവും ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി സംഘർഷവും തമ്മിൽ സാമ്യമുണ്ടെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നടനും രാഷ്ട്രീയ നേതാവുമായ കമൽഹാസനുമായി നടത്തിയ സംഭാഷണത്തിനിടെയാണ് രാഹുൽ ഗാന്ധി ഇക്കാര്യം പറഞ്ഞത്.

‘ഉക്രെയ്നിൽ റഷ്യക്കാർ ചെയ്തത്, നോക്കൂ, ഉക്രേനിയക്കാർക്ക് പാശ്ചാത്യരുമായി ശക്തമായ ബന്ധമുണ്ടെന്ന് അംഗീകരിക്കില്ലെന്ന് അവർ പറഞ്ഞു. അതാണ് ഇന്ത്യയിലും പ്രയോഗിക്കുന്ന അതേ തത്വം. നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ ശ്രദ്ധിക്കണമെന്നാണ് ചൈനക്കാർ ഞങ്ങളോട് പറയുന്നത്. കാരണം ഞങ്ങൾ നിങ്ങളുടെ ഭൂമിശാസ്ത്രം മാറ്റും. ഞങ്ങൾ ലഡാക്കിൽ പ്രവേശിക്കും, ഞങ്ങൾ അരുണാചൽ പ്രദേശിൽ പ്രവേശിക്കും,
അത്തരത്തിലുള്ള സമീപനത്തിന് ചൈന ഒരു വേദി നിർമ്മിക്കുന്നത് തനിക്ക് കാണാനാകും,’ രാഹുൽ ഗാന്ധി പറഞ്ഞു.

ധാരാളം കുട്ടികൾ ഉണ്ടാകാൻ വിവാഹരാത്രിയില്‍ ഈ സാധനം തലയിണകള്‍ക്ക് അടിയില്‍ വെച്ചാൽ മതി! – ചില വിചിത്ര വിശ്വാസങ്ങൾ

ചൈനയുടെ സൈന്യം നമ്മുടെ പ്രദേശത്ത് ഇരിക്കുകയാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും എന്നാൽ ആരും വന്നിട്ടില്ലെന്നാണ് പ്രധാനമന്ത്രി മോദി പറഞ്ഞതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ‘ഇത് ചൈനയ്ക്ക് വളരെ വ്യക്തമായ സന്ദേശമാണ് നൽകുന്നത്, നിങ്ങൾക്ക് എന്ത് വേണമെങ്കിലും ചെയ്യാം, ഇന്ത്യ പ്രതികരിക്കില്ല എന്നതാണ് സന്ദേശം, ഇത് ഇന്ത്യയുടെ മുഴുവൻ നിലപാടിനെയും നശിപ്പിക്കുന്നു,’ രാഹുൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button