കൊച്ചി: എറണാകുളം ജില്ലയിൽ ഒക്ടോബർ മാസത്തോടെ കോവിഡ് വ്യാപനം സങ്കീര്‍ണമാകുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍. കൊറോണ രോഗികളുടെ എണ്ണം അടുത്ത മാസത്തോടെ പ്രതിദിനം 350 മുതല്‍ 400 വരെ ഉയരാനാണ് സാധ്യതയെന്നും മന്ത്രി വ്യക്തമാക്കി. ജില്ലയില്‍ രോഗികളുടെ എണ്ണം അടുത്തിടെയായി ഗണ്യമായി ഉയരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.
ജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരില്‍ 91% ആളുകളും 20 വയസിനും 60 വയസിനും ഇടയിലുള്ളവരാണ്. 60 വയസിന് മുകളില്‍ രോഗം സ്ഥിരീകരിച്ചവര്‍ 9% മാത്രമാണ്. 60 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ രോഗവ്യാപന തോത് ഉയരാതിരിക്കാന്‍ റിവേഴ്സ് ക്വാറന്റിന്‍ കൂടുതല്‍ സജീവമാക്കും. എറണാകുളം ജില്ലയില്‍ ഇതുവരെ 45 മരണങ്ങളാണ് സ്ഥിരീകരിച്ചതെന്നും 23 മരണങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
ജില്ലയില്‍ 281 പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം ബാധിച്ചത്. ജില്ലയില്‍ പ്രതിദിനം ഇത്രയേറെ ആളുകള്‍ക്ക് രോഗബാധ സ്ഥിരീകരിക്കുന്നത് ഇതാദ്യമായാണ്. രോഗം ബാധിച്ചവരില്‍ 279 പേര്‍ക്കും പ്രാദേശിക സമ്പര്‍ക്കത്തിലൂടെയാണ് രോഗ ബാധ ഉണ്ടായിരിക്കുന്നത്. ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 2,490 ആയി ഉയര്‍ന്നു.
Post Your Comments