തിരുവനന്തപുരം: നിയമസഭയിൽ നടത്തുന്ന ചടങ്ങുകളിൽ അതിരുവിടുന്ന ആഘോഷങ്ങളെ വിമർശിച്ച് ജനങ്ങൾ രംഗത്ത്. ചടങ്ങുകൾക്കിടെ യു പ്രതിഭ എഎംഎല്‍എ പാട്ടുപാടിയത് തന്റെ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു. ഇതോടെയാണ് വിമർശനങ്ങളുമായി ജനങ്ങൾ രംഗത്ത് വന്നത്. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് എംഎല്‍എ പാട്ടു പാടുന്ന വീഡിയോ പങ്കുവെച്ചത്.
ജനങ്ങൾക്ക് കോവിഡ് പ്രോട്ടോകോളുകളും ബുദ്ധിമുട്ടുകളും, നിയമസഭയിൽ പാട്ടും പരിപാടികളും എന്നാണ് വിമർശനം ഉയരുന്നത്. കോവിഡ് പ്രോട്ടോകോളുകൾ വരുത്തിവയ്ക്കുന്ന പ്രതിസന്ധിയിൽ നിന്ന് കരകയറാനാവാതെ സാധാരണക്കാർ ബുദ്ധിമുട്ടുമ്പോഴാണ് സർക്കാർ പാട്ടും പരിപാടികളുമായി നിയമസഭയെ ആഘോഷമാക്കുന്നതെന്നും വിമർശകർ പറയുന്നു.
അതേസമയം, സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിൽ സർക്കാരിനെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നു കേൾക്കുന്നത്. ആരോഗ്യമന്ത്രിയ്ക്കും മറ്റും പിഴവുകൾ സംഭവിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തലുകൾ.
Post Your Comments