ബംഗളൂരു: കോവിഡ് വ്യാപനത്തിൽ കുറവ് രേഖപ്പെടുത്തിയ സാഹചര്യത്തിൽ ഘട്ടം ഘട്ടമായി സ്കൂളുകള്‍ തുറന്ന് നേരിട്ടുള്ള ക്ലാസുകള്‍ ആരംഭിക്കാനുള്ള നീക്കവുമായി കർണാടക സര്‍ക്കാര്‍. കോവിഡ് വ്യാപനം കുറഞ്ഞതിനാല്‍ സ്കൂളുകള്‍ തുറക്കാമെന്ന് കഴിഞ്ഞ ദിവസം ഐ.സി.എം.ആര് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ തീരുമാനം.
Also Read:അർജുൻ ആയങ്കിയുടെ സുഹൃത്ത് റമീസ് വാഹനാപകടത്തിൽ മരിച്ചു: റെമീസിന്റെ മരണത്തിൽ ദുരൂഹത
പൊതുവിദ്യാഭ്യാസ വകുപ്പ് കമീഷണറുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച പ്രത്യേക സമിതിയുടെ റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും അന്തിമ തീരുമാനം ഉണ്ടായിരിക്കുക.
ആഗസ്റ്റ് മുതല്‍ ഘട്ടം ഘട്ടമായി വിദ്യാര്‍ഥികളെ സ്കൂളുകളില്‍ നേരിട്ടെത്തിച്ചുള്ള ക്ലാസുകള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
എട്ടാം ക്ലാസ് മുതൽക്കുള്ള വിദ്യാർത്ഥികൾക്കാണ് ആദ്യഘട്ടത്തില്‍ ക്ലാസുകള്‍ തുടങ്ങുകയെന്നാണ് സൂചനകൾ. നേരിട്ട് ക്ലാസുകളിലെത്താതെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ തുടരാന്‍ താല്പര്യമുള്ളവര്ക്ക് അതിനുള്ള അവസരം നല്‍കിയേക്കുമെന്നും റിപ്പോർട്ടിലുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സ്കൂളുകൾ ആരംഭിക്കുക.
Post Your Comments