Latest NewsKeralaIndia

‘കേരളത്തിലേക്ക് മുസ്‌ലിം സമുദായത്തിന്റെ കുടിയേറ്റമുണ്ടായാല്‍ സംസ്ഥാനത്തെ സന്തുലിതാവസ്ഥ നഷ്ടപ്പെടും’- ഫാദർ സേവ്യർ ഖാൻ വട്ടായിൽ

ഇത്തരത്തില്‍ ഒരു വിഭാഗം അതിതീവ്ര സ്വഭാവം കാണിച്ച്‌ ക്രിസ്തീയ സമൂഹത്തെ ഇല്ലാതാക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി

തിരുവനന്തപുരം: കേരളത്തിലേക്ക് മുസ്‌ലിം സമുദായത്തിന്റെ കുടിയേറ്റമുണ്ടായാല്‍ സംസ്ഥാനത്തെ സന്തുലിതാവസ്ഥ നഷ്ടപ്പെടുമെന്ന് ഫാദര്‍ സേവ്യര്‍ ഖാന്‍ വട്ടായില്‍. കേരളത്തില്‍ ക്രിസ്ത്യന്‍ വംശഹത്യ വ്യാപകമാകുന്നുവെന്നും സേവ്യര്‍ ഖാന്‍ വട്ടായില്‍ ചൂണ്ടിക്കാട്ടി. കേരളത്തിലെ ഇന്നത്തെ സ്ഥിതിഗതികള്‍ മാറിക്കൊണ്ടിരിക്കുകയാണെന്നും തീവ്രവാദ സ്വഭാവമുള്ള ഗ്രൂപ്പുകള്‍ എല്ലാ തലങ്ങളിലേക്കും വ്യാപിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത്തരത്തില്‍ ഒരു വിഭാഗം അതിതീവ്ര സ്വഭാവം കാണിച്ച്‌ ക്രിസ്തീയ സമൂഹത്തെ ഇല്ലാതാക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടന്ന ധ്യാന പ്രഭാഷണത്തിലാണ് അദ്ദേഹത്തിന്റെ ഈ വെളിപ്പെടുത്തല്‍. കേരളത്തിന്റ മാറിവരുന്ന സാഹചര്യങ്ങള്‍ അതീവ ശ്രദ്ധയോടെ വീക്ഷിക്കേണ്ടതാണ്. എല്ലായിടത്തും തീവ്രവാദ സ്വഭാവ ഗ്രൂപ്പുകള്‍ വ്യാപിക്കുന്നതിന്റെ ലക്ഷണങ്ങള്‍ക്കാണ് നാം സാക്ഷിയാകുന്നതെന്നും സേവ്യര്‍ ഖാന്‍ വട്ടായില്‍ പറഞ്ഞു.

മനുഷ്യരെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ കേരളത്തില്‍ പ്രബലപ്പെടാന്‍ തുടങ്ങിയിരിക്കുകയാണ്. രാഷ്ട്രീയപാര്‍ട്ടികളില്‍ മാത്രമല്ല, മാധ്യമപ്രവര്‍ത്തകരിലും സാഹിത്യകാരന്മാര്‍ക്കിടയിലും ഇത്തരം തീവ്ര സ്വഭാവമുള്ള ജിഹാദിസ്റ്റുകള്‍ ഉണ്ട്- സേവ്യര്‍ ഖാന്‍ പറഞ്ഞു. ക്രിസ്തീയ സമൂഹത്തെ തേജോവധം ചെയ്യുന്ന ഒരുപാട് മൂവ്‌മെന്റുകള്‍ കാണാന്‍ സാധിക്കും. ഐ.എസ് തീവ്രവാദ ഗ്രൂപ്പുകള്‍ കേരളത്തിലും കര്‍ണ്ണാടകത്തിലും പിടിമുറുക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭ തന്നെ മുന്നറിയിപ്പ് തന്നിരിക്കുകയാണ്.

പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങൾ ലേലം ചെയ്തു ലഭിച്ച തുക പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഗംഗാനദിയുടെ ശുചീകരണത്തിനും

എന്നിട്ടും സര്‍ക്കാര്‍ ഒരു നടപടിയുമെടുക്കുന്നില്ലെന്നും പിണറായി സര്‍ക്കാരിനെതിരെ സേവ്യര്‍ ഖാന്‍ പ്രതികരിച്ചു. സമൂഹത്തിലെ ഓരോരുത്തരെയും ചില ഗ്രൂപ്പുകള്‍ വാങ്ങിവെച്ചിരിക്കുകയാണ്. കേരളത്തിലെ ഒരു സമുദായത്തെ വംശഹത്യ ചെയ്യുകയാണ് ഇവരുടെയെല്ലാം ഉദ്ദേശ്യമെന്നും ഫാദര്‍ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button