ലണ്ടന്‍ : ഇന്റര്‍പോള്‍ തിരയുന്ന ലോകത്തിലെ കൊടും കുറ്റവാളിയായ ജിഹാദി വനിത സാമന്ത ലുത്ത്‌വെയ്റ്റ് ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷമായിട്ട് 10 വര്‍ഷമായി. 2012 മുതല്‍ ഇന്റര്‍പോള്‍ ഇവരെ തിരയുകയാണ്. ബ്രിട്ടണ്‍ സ്വദേശിനിയാണ് സാമന്ത ലുത്ത്‌വെയ്റ്റ്. ലണ്ടന്‍ ഭൂഗര്‍ഭ ആക്രമണം നടത്തി കൊല്ലപ്പെട്ട നാല് ചാവേര്‍ ബോംബര്‍മാരില്‍ ഒരാളായ ജെര്‍മെയ്ന്‍ ലിന്‍ഡ്‌സെയുടെ ഭാര്യയായിരുന്നു ഇവര്‍.
Read Also : വലിച്ചിഴച്ച് കല്ലുകൊണ്ട് നെറ്റിയില്‍ ഇടിച്ചു, കാലുകള്‍ അടിച്ചുപൊളിച്ചു: ഡോക്ടർക്ക് നേരെ ആക്രമണം
17-ആം വയസ്സില്‍ സാമന്ത ഇസ്ലാം മതം സ്വീകരിച്ചു, ലണ്ടനില്‍ മതവും രാഷ്ട്രീയവും പഠിക്കുന്ന സമയത്ത് സാമന്ത തീവ്രവാദിയായ ജെര്‍മെയ്‌നെ ഓണ്‍ലൈനില്‍ കണ്ടുമുട്ടി, പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. 2005-ല്‍ ലണ്ടനില്‍ ഭൂഗര്‍ഭ ട്രെയിനിലും ബസിലും ഉണ്ടായ ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടിരുന്നു . ഭീകരാക്രമണത്തില്‍ പങ്കെടുത്ത ഭീകരരില്‍ ഒരാളാണ് ജെര്‍മെയ്ന്‍ ലിന്‍ഡ്‌സെ, ചാവേര്‍ ആക്രമണത്തില്‍ ജെര്‍മെയ്‌നും കൊല്ലപ്പെട്ടു.
ആക്രമണത്തിന് ശേഷം പോലീസ് ഇവരുടെ വീട്ടില്‍ റെയ്ഡ് നടത്തുമ്പോള്‍ സാമന്ത അവിടെ ഉണ്ടായിരുന്നു. അന്വേഷണത്തില്‍ വീട്ടില്‍ നിന്ന് മാരകമായ വസ്തുക്കളും ബോംബ് നിര്‍മാണ സാമഗ്രികളും കണ്ടെത്തി.
ഭര്‍ത്താവിന്റെ മരണശേഷം അവര്‍ വ്യാജ ഐഡന്റിറ്റി സ്വീകരിച്ച് ആഫ്രിക്കയിലേക്ക് പോയി.കിഴക്കന്‍ ആഫ്രിക്കയില്‍ പ്രവര്‍ത്തിക്കുന്ന സൊമാലിയന്‍ ഭീകര സംഘടനയായ അല്‍-ഷബാബ് നടത്തിയിരുന്നത് സാമന്ത ആണെന്നാണ് റിപ്പോര്‍ട്ട്. നെയ്റോബിയിലെ വെസ്റ്റ്‌ഗേറ്റ് ഷോപ്പിംഗ് മാളില്‍ ആക്രമണം നടത്തിയതിന് പിന്നിലെ സംഘടനയാണ് സൊമാലിയന്‍ തീവ്രവാദി ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ അല്‍-ഷബാബ് . ഷോപ്പിംഗ് ഏരിയയില്‍ ആയുധധാരികള്‍ നടത്തിയ അക്രമത്തില്‍ 200 പേര്‍ക്ക് പരിക്കേല്‍ക്കുകയും 66 പേര്‍ കൊല്ലപ്പെടുകയും ചെയ്തു .
2012ല്‍ മൊംബാസയില്‍ നടന്ന ഭീകരാക്രമണത്തില്‍ നിരവധി ഫുട്‌ബോള്‍ പ്രേമികള്‍ കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണത്തിന്റെ സൂത്രധാരയും സാമന്തയാണെന്നാണ് ഇന്റലിജന്‍സ് നല്‍കുന്ന വിവരം. കെനിയയിലെ വീട്ടില്‍ ബോംബ് വസ്തുക്കളും ആയുധങ്ങളും സൂക്ഷിച്ചതിനും ഇവര്‍ക്കെതിരെ കേസുണ്ട്. 2015ല്‍ കെനിയന്‍ സര്‍വകലാശാലയില്‍ 148 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണവുമായും സാമന്തയ്ക്ക് ബന്ധമുണ്ട്.
Post Your Comments