Latest NewsIndiaNews

‘ഉടൻ മടങ്ങിപ്പോകണം, ഇല്ലെങ്കിൽ പ്രത്യാഘാതം വലുതായിരിക്കും’; മാർവാഡികളെ ഭീഷണിപ്പെടുത്തി ജിഹാദി ഗ്രൂപ്പുകൾ

തമിഴ്നാട്ടിലെ മാർവാഡി വിഭാഗങ്ങളെ ഭീഷണിപ്പെടുത്തി ജിഹാദി ഗ്രൂപ്പ്

ചെന്നൈ: തമിഴ്നാട്ടിലെ മാർവാഡി വിഭാഗങ്ങളെ ഭീഷണിപ്പെടുത്തി ജിഹാദി ഗ്രൂപ്പ്. തമിഴ്നാട്ടിൽ നിന്ന് ഉടൻ മടങ്ങിപ്പോകണമെന്ന് മാർവാഡി വിഭാഗങ്ങളെ ജിഹാദി ഗ്രൂപ്പുകളാണ് ഭീഷണിപ്പെടുത്തിയത്. തമിഴക മക്കൾ ജനനായക കക്ഷി അഥവാ തമിഴ്‌നാട് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി എന്ന സംഘടനയാണ് വ്യവസായ വിഭാഗമായ മാർവാഡികളോട് ഉടൻ തന്നെ സംസ്ഥാനം വിടണമെന്നും, ഇല്ലെങ്കിൽ ശക്തമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ഭീഷണി മുഴക്കിയത്.

80 കളിൽ കശ്മീരിൽ നിന്ന് പണ്ഡിറ്റുകളെ പുറത്താക്കിയതിനു തുല്യമായ നീക്കമാണിത്. മാർവാഡികൾ തമിഴ്നാട്ടിൽ ബിജെപിക്കൊപ്പം നിൽക്കുന്നു എന്ന കാരണം കാട്ടിയാണ് സംസ്ഥാനം വിടണമെന്ന് ഭീഷണി മുഴക്കിയിരിക്കുന്നത്. ആദ്യ ഘട്ടമെന്ന നിലയിൽ തിരുച്ചിയിലും പരിസരത്തും ഇതുമായി ബന്ധപ്പെട്ട് ലഘുലേഖകൾ പുറത്തിറക്കിയിട്ടുണ്ട്.

Also Read:താലിബാന്‍ ചീഫ് ഹൈബത്തുള്ള അഖുന്‍സാദ ഉൾപ്പെടെ നിരവധി തീവ്രവാദികൾ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടു

ഏതെങ്കിലും അക്രമവും പൊതു സ്വത്തിന് നാശനഷ്ടവും ഉണ്ടായാൽ മാർവാഡി സമൂഹമായിരിക്കും ഉത്തരവാദികളെന്നും, സർക്കാർ അവരിൽ നിന്ന് നഷ്ടപരിഹാരം വാങ്ങണമെന്നും തമിഴ്‌നാട് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി ആവശ്യപ്പെടുന്നു. കച്ചവട സ്ഥാപനങ്ങൾ ഉടൻ പൂട്ടി സ്ഥലം വിടണമെന്നുമാണ് പാർട്ടിയുടെ ഭീഷണി

തിരുച്ചി ആസ്ഥാനമായുള്ള ടിപിഡിപി എന്ന ജിഹാദി സംഘടന സ്ഥാപിച്ചത് കെഎം ഷെരീഫാണ്. തീവ്ര ഇസ്ലാമിക് സംഘടനയാണിത്. 2015 ൽ മറ്റ് രാഷ്ട്രീയ പാർട്ടികൾക്കൊപ്പം സംസ്ഥാനത്ത് ഇവർ ബീഫ് ഫെസ്റ്റിവൽ സംഘടിപ്പിച്ചിരുന്നു. അതേസമയം മാർവാഡികൾക്കെതിരെ ഭീഷണി മുഴക്കിയ ജിഹാദി സംഘത്തിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ രംഗത്ത് വന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button