ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള സമ്മാനങ്ങൾ ലേലം ചെയ്തു കിട്ടുന്ന തുക 103 കോടി കവിഞ്ഞു. ഗംഗാനദിയുടെ ശുചീകരണം, പെണ്‍കുട്ടിയുടെ വിദ്യാഭ്യാസം തുടങ്ങി നിരവധി പൊതുകാര്യങ്ങള്‍ക്കായി ആണ് അദ്ദേഹം ഈ തുക ചിലവഴിച്ചതെന്നു ഉദ്യോഗസ്ഥർ പറയുന്നു. ഇത് കൂടാതെ
പി.എം കെയേഴ്‌സ് ഫണ്ടിലേക്ക് ആദ്യ സംഭാവന നല്‍കിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് വെളിപ്പെടുത്തല്‍.
അദ്ദേഹത്തിന്റെ ഓഫീസിലെ ഉദ്യോഗസ്ഥരാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. സ്വന്തം കയ്യില്‍ നിന്നും 2.25 ലക്ഷം രൂപയാണ് പി.എം കെയേഴ്‌സ് ഫണ്ടിലേക്ക് അദ്ദേഹം സംഭാവന ചെയ്‌തത്. പി.എം കെയേഴ്‌സ് ഫണ്ടിനെതിരെ പ്രതിപക്ഷത്ത് നിന്നടക്കം രൂക്ഷമായ വിമര്‍ശനം ഉയരുമ്പോഴാണ് പ്രധാനമന്ത്രി രണ്ടേകാല്‍ ലക്ഷം രൂപ നല്‍കിയത് വാര്‍ത്തയാകുന്നത്.ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലെ കുംഭമേളയിലെ ശുചീകരണ തൊഴിലാളികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി കഴിഞ്ഞ വര്‍ഷം 21 ലക്ഷം രൂപയാണ് പ്രധാനമന്ത്രി സ്വന്തം സമ്പാദ്യത്തില്‍ നിന്ന് സംഭാവന ചെയ്തത്.
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദി സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സ്വന്തം സമ്പാദ്യത്തില്‍ നിന്ന് 21 ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു. മുഖ്യമന്ത്രിയായിരിക്കേ ലഭിച്ച സമ്മാനങ്ങളുടെ ലേലം നടത്തി 89.96 കോടി രൂപ സമാഹരിക്കുകയും അത് പെണ്‍കുട്ടികള്‍ക്കായി സംഭാവന നല്‍കുകയുമാണ് മോദി ചെയ്തത്.
ദക്ഷിണ കൊറിയയില്‍ നിന്ന് ലഭിച്ച സിയോള്‍ സമാധാന പുരസ്‌കാരമായ 1.3 കോടി രൂപ ഗംഗാനദി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി സംഭാവന ചെയ്തിരുന്നു. പ്രധാനമന്ത്രിക്ക് ലഭിച്ച മെമന്റോകള്‍ ലേലം ചെയ്ത് സമാഹരിച്ച 3.40 കോടി രൂപയും നദീശുചീകരണ ദൗത്യത്തിനായി അദ്ദേഹം സംഭാവന ചെയ്തു. 2015-ല്‍ പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങള്‍ ലേലം ചെയ്ത് സമാഹരിച്ച 8.35 കോടി രൂപയും ഗംഗാ മിഷന് വേണ്ടി നരേന്ദ്രമോദി സംഭാവന ചെയ്‌തിരുന്നു.
Post Your Comments