അഞ്ജു പാർവ്വതി പ്രഭീഷ്
ഡൽഹിയിൽ ജിഹാദികൾ ക്രൂരമായി കൊലപ്പെടുത്തിയ ഇന്റലിജന്റ്സ് ബ്യുറോ ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയ്ക്കും പന്ത്രണ്ട് വർഷം മുമ്പ് ഡൽഹിയിലെ ബട്ലാഹൗസ് ഏറ്റുമുട്ടലിൽ ജീവൻ നഷ്ടമായ പൊലീസ് ഇന്‍സ്‌പെക്ടര്‍ മോഹന്‍ ചന്ദ് ശര്‍മ്മയ്ക്കും തമ്മിൽ പ്രതൃക്ഷത്തിൽ ബന്ധമൊന്നുമില്ലായിരിക്കാം.പക്ഷേ ഇരുവരെയും കൊലപ്പെടുത്തിയത് ജിഹാദി തീവ്രവാദികൾ ആണെന്നതിനപ്പുറം ഇരുവരുടെയും കൊലപാതകങ്ങൾക്ക് കൈവരുന്ന സാമ്യം മറ്റൊരു ഗൗരവകരമായ കാര്യം കൂടിയാണ്. ഇരു കൊലകൾക്കും അതി നികൃഷ്ടമായ ഒരു കോൺസ്പിറസി തിയറിയുമായി മാദ്ധ്യമങ്ങളും രാഷ്ട്രീയപിമ്പുകളും അരങ്ങിലുണ്ട് എന്നതാണ് രണ്ട് കൊലകളെയും തമ്മിൽ ബന്ധിക്കുന്ന ഘടകം.
2008 ലാണ് ബട്‌ലാ ഹൗസ് ഏറ്റുമുട്ടൽ നടന്നത്. ജാമിയമിലിയ സര്‍വ്വകലാശാലയ്‌ക്ക് അടുത്ത് ബട്‌ല ഹൗസിലെ എല്‍ ബ്ലോക്കിലെ ഫ്ലാറ്റ് നമ്പര്‍ 108-ല്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകർ ഒളിവില്‍ താമസിക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി പൊലീസ് നടത്തിയ തിരിച്ചിലിനിടയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഏറ്റുമുട്ടലിനൊടുവിൽ മോഹൻ ചന്ദ് ശർമ്മയും രണ്ട് മുജാഹിദ്ദിൻ പ്രവർത്തകരും കൊല്ലപ്പെട്ടിരുന്നു.കൊല്ലപ്പെട്ട രണ്ട് മുജാഹിദിൻ പ്രവർത്തകരും ജാമിയാ മിലിയായിലെ വിദ്യാർത്ഥികളുമായിരുന്നു.
ഏഴ് ഗ്യാലന്ററി അവാര്‍ഡുകള്‍ നേടിയ ഏറ്റുമുട്ടല്‍ വിദഗ്ദ്ധന്‍ മോഹന്‍ ചന്ദ് ശര്‍മ്മയെ പൊലീസ് വകുപ്പിലുണ്ടായ തമ്മില്‍ തല്ലിന്റെ ഭാഗമായി പൊലീസുകാര്‍ തന്നെ വെടിവെച്ച് കൊല്ലുകയായിരുന്നുവെന്നും നിരപരാധികളായ മുസ്ലിം ചെറുപ്പക്കാരെ വെറുതെ വേട്ടയാടുകയാണെന്നുമായിരുന്നു അന്ന് ജാമിയാ മിലിയാ സർവ്വകലാശാലയിലെ വിദ്യാർത്ഥികളെ ഏറ്റുപ്പിടിച്ച് മാദ്ധ്യമങ്ങളും രാഷ്ട്രീയക്കാരും ആരോപിച്ചത്. ഈ കോൺസ്പിറൻസി തിയറിക്കുപിന്നിൽ കോൺഗ്രസ്സ് പാളയത്തിൽ കടന്നു കൂടിയ ജിഹാദികളായിരുന്നു. അന്നും പതിവുപ്പോലെ ആ തിയറി ഏറ്റുപ്പാടാൻ മാദ്ധ്യമങ്ങളും ഇടതുപക്ഷവുമുണ്ടായിരുന്നു. അവസാനം മനുഷ്യാവകാശ കമ്മീഷനും കോടതിയും ഒക്കെ ഈ കോണ്‍സ്പിരസി തിയറിയെ പുറംകാലുക്കൊണ്ട് തള്ളിക്കളഞ്ഞുവെങ്കിലും കുറേ കാലമെങ്കിലും ഒരു ചെറിയ വിഭാഗത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ഇക്കൂട്ടർക്ക് കഴിഞ്ഞിരുന്നു.
പന്ത്രണ്ട് വർഷങ്ങൾക്കു ശേഷവും അതേ തിയറിയുമായി അവർ രംഗത്തുണ്ട്. ഇന്ന് ജിഹാദികൾ ഡൽഹിയിൽ പിടിമുറുക്കിയിരിക്കുന്നത് ആം ആദ്മി പ്രവർത്തകരെന്ന രീതിയിലാണ് എന്ന വ്യത്യാസം മാത്രം. താഹിർ ഹുസൈനെന്ന
ജിഹാദി ആം ആദ്മി കൗൺസിലറിന്റെ ആട്ടിൻത്തോലണിഞ്ഞുവെങ്കിലും കലാപവേളയിൽ അയാളിലെ ഹിന്ദുവൈരം മറനീക്കി പുറത്തുവന്നതാണ് അങ്കിത് ശർമ്മയുടെ അതി പൈശാചികകൊലയ്ക്കു കാരണം. പക്ഷേ ഇപ്പോഴും ഇത് അംഗീകരിക്കാൻ നവലിബറലുകൾക്കും മതേതരപാർട്ടികൾക്കു പിന്നിൽ അണിനിരന്ന തീവ്രവാദികൾക്കും കഴിഞ്ഞിട്ടില്ല.പല രാഷ്ട്രീയ സംഘടനകളുടേയും കൂലിയെഴുത്ത് മാദ്ധ്യമങ്ങളുടെയും ഈ അരും കൊലയോടുള്ള അവഗണനയ്ക്ക് കാരണം അങ്കിത് ഒരു ഹിന്ദുവും കൊലയാളി ഇസ്ലാമും ആയത് കൊണ്ട് മാത്രമാണ്.
ഈ ചമച്ചുകെട്ടിയ തിയറിക്കു പിറകെ ഇതിനുമുമ്പും മാധ്യമങ്ങളും രാഷ്ട്രീയപ്പാർട്ടികളും എല്ലിൻകഷണത്തിനു പിറകെ വാലാട്ടിപ്പോകുന്ന നായ്ക്കുട്ടങ്ങളായി മാറിയിട്ടുണ്ട് മുമ്പും. കശ്മീരില്‍ ഇന്ത്യന്‍ സൈന്യത്തിനെതിരെ 2008 ഒക്ടോബറില്‍ സ്വർഗ്ഗീയയുദ്ധം ചെയ്യാന്‍ പോയി മയ്യത്തായി പോയ മലയാളി ഭീകരരെ കണ്ടില്ലെന്നു നടിച്ചിരുന്നു പ്രമുഖ രാഷ്ട്രീയനേതൃത്വവും മാദ്ധ്യമങ്ങളും. അവര്‍ മലയാളികളല്ല , ഭീകരരല്ല , മുസ്ലിങ്ങളല്ല എന്നൊക്കെയുള്ള വാദങ്ങളുമായി അന്നും മൗദൂദിയന്‍ മാദ്ധ്യമങ്ങളും പോപ്പുലര്‍ ഫ്രണ്ട് അനുകൂലികളും ഇറങ്ങിയിരുന്നു.
ഇന്റലിജന്‍സ് ബ്യൂറോ മുസ്ലിം യുവാക്കളെ നേരത്തെ അറസ്റ്റ് ചെയ്ത് കശ്മീരില്‍ കൊണ്ടു പോയി യുദ്ധം ചെയ്യിച്ച് കൊല്ലുന്നു എന്നൊക്കെയായിരുന്നു പ്രധാന ആരോപണം.
2008 നവംബര്‍ 26 ലെ ഞെട്ടിക്കുന്ന ഭീകരാക്രമണത്തെ തുടര്‍ന്നും ഇവര്‍ വിഷലിപ്തമായ പ്രചാരണങ്ങള്‍ കൊണ്ട് നിറച്ചിരുന്നു. അന്ന് ഇത്തരം പാകിസ്ഥാന്‍ പത്രത്തില്‍ വന്ന ആര്‍.എസ്.എസ് അച്ചുതണ്ടാണ് ആക്രമണത്തിനു പിന്നിലെന്നു പറഞ്ഞ ലേഖനം തേജസ്സ് അതേപടി മൊഴിമാറ്റി പ്രസിദ്ധീകരിച്ചിരുന്നു. കാര്‍ക്കറെയെ കൊന്നതാരെന്ന കോണ്‍സ്പിരസി പുസ്തകം മലയാളത്തിലാക്കി പ്രചരിപ്പിച്ചു
തുക്കാറാം ഓംബ്ലെയെന്ന പൊലീസുകാരന്‍ സ്വന്തം ജീവന്‍ കളഞ്ഞ് അജ്മല്‍ അമീര്‍ കസബെന്ന ഭീകരനെ പിടിച്ചില്ലായിരുന്നെങ്കില്‍ സ്ഥിതി മറ്റൊന്നായേനേ.
ജമ അത്തെ ഇസ്ലാമിയന്‍ മാദ്ധ്യമങ്ങളും പോപ്പുലര്‍ ഫ്രണ്ടിന്റെ തേജസ്സും മാത്രമായിരുന്നില്ല. കോണ്‍ഗ്രസുകാരായ എ.ആര്‍ ആന്തുലേയും ദിഗ്വിജയ് സിംഗും ഒളിഞ്ഞും തെളിഞ്ഞും സിപിഎം ബുദ്ധിജീവികളും അവര്‍ക്കൊപ്പം ഉപജാപക സിദ്ധാന്തങ്ങളെ പിന്തുണച്ചിരുന്നു. മുസ്ലിം യുവാക്കളെ വെറുതെ ഭീകരരാക്കുന്നു എന്ന് മുഖപ്രസംഗം എഴുതി ദേശാഭിമാനി അന്നും ഇന്നും ജിഹാദി അനുകൂല നിലപാട് വ്യക്തമാക്കുന്നു. കാര്‍ഗിലില്‍ പാകിസ്ഥാന്‍ യുദ്ധം ചെയ്തില്ല എന്ന് പ്രചരിപ്പിച്ചവരും നമുക്കിടയിൽ ഉണ്ട്. പിന്നീട് കാര്‍ഗിലില്‍ കൊല്ലപ്പെട്ട പാക് പട്ടാളക്കാരെ ഷഹീദായി പാകിസ്ഥാന്‍ അംഗീകരിച്ചപ്പോള്‍ ആ പഴയ പ്രചാരണത്തെ തിരുത്തി മാദ്ധ്യമങ്ങളിൽ വാർത്തകൊടുക്കാൻ ഈ തിയറിക്കാർ ശ്രമിച്ചിട്ടില്ല. പിന്നീട് ഉറി,പുൽവാമ തുടങ്ങിയവയ്ക്ക് പിറകെയുമെത്തി പുതു തിയറികൾ.
ഇപ്പോൾ 2020 തലസ്ഥാനനഗരിയിൽ അരങ്ങേറിയ ആസൂത്രിതകലാപത്തിന്റെയും അങ്കിത് എന്ന ഐ ബി ഉദ്യോഗസ്ഥന്റെ അതിപൈശാചികകൊലയിലും അതേ കോൺസ്പിയരി തിയറിയുമായി അവർ രംഗത്തുണ്ട്. പഴയ പടി കുടചൂടാൻ മാദ്ധ്യമനിരയും രാഷ്ട്രീയക്കാരും ബുദ്ധിജീവികളുമുണ്ട്.അന്നത്തെ തിയറിയിൽ മോഹൻ ചന്ദ് ശർമ്മയെ കൊന്നത് സഹപ്രവർത്തകരായ പോലീസുകാരാണെങ്കിൽ ഇന്ന് അങ്കിതിനെ കൊന്നിരിക്കുന്നത് ജയ് ശ്രീരാം വിളികളോടെ ഹൈന്ദവവർഗ്ഗീയവാദികളാണത്രേ.പൗരത്വ ഭേദഗതി നിയമ അനുകൂലിയോ, രാഷ്ട്രീയക്കാരനോ കലാപകാരിയോ ഒന്നുമല്ലാത്ത ഒരു യുവാവിനെ അതിനിഷ്ഠൂരമായി കൊന്നതിനു പിന്നിൽ ഒറ്റകാര്യമേയുള്ളൂ- അയാളുടെ മതം! ഒപ്പം ഇന്റലിജൻസ് ബ്യൂറോയിലെ അയാളുടെ ഉദ്യോഗം.
ഭരണഘടനക്കും സുപ്രീം കോടതിക്കും മീതെ സമാധാനപരമല്ലാത്ത സമരമുറകളുമായി രണ്ടാം ഘട്ടം വരുന്നുവെന്ന് ഫസൽ ഗഫൂർ എന്ന മതതീവ്രവാദി പറഞ്ഞപ്പോൾ അത് ഉന്നം വയ്ക്കുന്നത് 400 ൽ പരം മുറിവുകളാൽ വികലമാക്കപ്പെടുന്ന ചില ശരീരങ്ങളാണെന്ന തിരിച്ചറിവ് ഇല്ലാതെപ്പോയതിനാലാണ് ഡൽഹി രക്തകലുഷിതമായത്.കുടലും കരളും കഷണങ്ങളാക്കി, ലിംഗം ചതച്ച് ഒരു ഇൻഡ്യൻ ആർമി ഓഫീസറെ കൊല്ലുകയെന്നതിലേയ്ക്ക് താഹിറിനെയും കൂട്ടാളികളെയും പ്രേരിപ്പിച്ചത് അവർക്കുള്ളിലെ പാക്കിസ്ഥാൻ മനസ്സാണ്.അതിർത്തിയിൽ മരിച്ചുവീഴുന്ന ഇന്ത്യൻ ഭടന്റെ ശവശരീരത്തെ അതിനിഷ്ഠൂരമായി കീറിമുറിച്ച് വികലമാക്കുമ്പോൾ കിട്ടുന്ന അതേ ആത്മരതിയാണ് താഹിറിനെയും ഭരിച്ചിട്ടുണ്ടാവുക.ജിഹാദികൾ വിപ്ലവപ്പാർട്ടിയുടെ അനുയായികളെന്ന ആട്ടിൻത്തോലണിഞ്ഞ് യഥേഷ്ടം വിഹരിക്കുന്ന കേരളത്തിനുള്ള മുന്നറിയിപ്പാണ് ഡൽഹി. താഹിർ എന്ന ആം ആദ്മിയുടെ ആട്ടിൻത്തോലണിഞ്ഞ ജിഹാദി ഒരു പ്രതീകവും!
Post Your Comments