Latest NewsNewsIndia

തുടർച്ചയായി പെൺകുഞ്ഞുങ്ങൾ മാത്രം ജനിക്കുന്നു; ഇളയ മകളെ കൊലപ്പെടുത്തി പിതാവ്

ഗുവാഹട്ടി : അഞ്ചാം തവണയും ഭാര്യ പെൺകുഞ്ഞിന് ജന്മം നൽകിയ ദേഷ്യത്തിൽ ഇളയകുട്ടിക്ക് വിഷം നൽകി കൊലപ്പെടുത്തി പിതാവ്. അസം ചിരാംഗ് ജില്ലയിലെ ജുഹിർകണ്ടി ഗ്രാമത്തിലാണ് സംഭവം നടന്നത്. സംഭവത്തിൽ ഉസ്മാൻ അലി എന്നയാൾക്കെതിരെ ഭാര്യ സൽമ ബീഗം പരാതി നൽകി.

നാല് പെണ്‍മക്കളായിരുന്നു ഇവര്‍ക്ക്. ഭാര്യ അഞ്ചാമതും ഒരു പെൺകുഞ്ഞിന് ജന്മം നൽകിയതിൽ ഉസ്മാൻ തീർത്തും അസ്വസ്ഥനവും കുപിതനുമായിരുന്നുവെന്നാണ് റിപ്പോർട്ട്. എട്ട് വർഷം മുമ്പായിരുന്നു അസ്മയുടെയും ഉസ്മാൻ അലിയുടെയും വിവാഹം. ഭർത്താവ് തന്നെയും മക്കളെയും മർദ്ദിക്കാറുണ്ടായിരുന്നുവെന്നും ഇവർ പരാതിയിൽ ആരോപിക്കുന്നു.

പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച പൊലീസ് സമീപത്തെ ഒരു ശ്മശാനത്തിൽ മറവ് ചെയ്ത കുഞ്ഞിന്‍റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിന് അയച്ചു. ഇതിന്‍റെ റിപ്പോർട്ട് വന്ന ശേഷമെ യഥാർഥ മരണകാരണം അറിയാൻ സാധിക്കു എന്നാണ് പൊലീസ് പറയുന്നത്. ആദ്യ രണ്ട് പ്രസവങ്ങൾക്ക് ശേഷം കുടുംബാസൂത്രണത്തിനുള്ള മുൻകരുതലുകൾ സ്വീകരിക്കാമെന്ന് ഭാര്യ പറഞ്ഞിരുന്നുവെങ്കിലും ഇതിന് ഉസ്മാൻ തയ്യാറായില്ലെന്നും പറയപ്പെടുന്നു. അതേസമയം കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ഇയാൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button