KeralaLatest NewsNews

അപ്പാര്‍ട്ട്മെന്റില്‍ വില്‍പ്പനക്കായി എത്തിച്ച 18.5 കിലോ കഞ്ചാവ് പിടികൂടി

കാസര്‍ഗോഡ്: അപ്പാര്‍ട്ട്മെന്റില്‍ വില്‍പ്പനക്കായി എത്തിച്ച 18.5 കിലോ കഞ്ചാവ് എക്സൈസ് അധികൃതര്‍ പിടികൂടി. മഞ്ചേശ്വരം വോര്‍ക്കാടി മൊറാത്തണയിലെ കേരള ഹൗസ് എന്ന അപ്പാര്‍ട്മെന്റിന്റെ മൂന്നാം നിലയില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായി. മൊറാത്തണ സ്വദേശി ജാബിര്‍(32) ആണ് അറസ്റ്റിലായത്. കുമ്പളയിലും പരിസരത്തും വില്‍പന നടത്താന്‍ കര്‍ണാടകയില്‍ നിന്നും എത്തിച്ചതായിരുന്നു കഞ്ചാവ്.

കാസര്‍ഗോഡ് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കുമ്പള റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍. നൗഫലിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ പി. മോഹനന്‍, പി സുരേശന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സുധീഷ്, കണ്ണന്‍കുഞ്ഞി, നസറുദീന്‍, ഹസ്രത് അലി, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ മെയ്മോള്‍ ജോണ്‍ എന്നിവവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്. റെയ്ഡില്‍ രണ്ട് വലിയ ചാക്കുകളിലായി സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തുകയായിരുന്നു. പിന്നീട് യുവാവിനെ വിളിച്ചു വരുത്തി അറസ്റ്റു ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button