ThrissurKeralaNattuvarthaLatest NewsNews

ആയുർവേദ ആശുപത്രിയില്‍ എക്സെസ് പരിശോധന: കഞ്ചാവ് കലർത്തിയ മരുന്നുകൾ പിടിച്ചെടുത്തു

പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സ്ഥാപനമാണ് പൂന്തോട്ടം ആയുർവേദ കേന്ദ്രം

ചെർപ്പുളശ്ശേരി: ആയുർവേദ ആശുപത്രിയില്‍ എക്സെസ് നടത്തിയ പരിശോധനയിൽ കഞ്ചാവു കലർത്തിയ മരുന്നുകൾ പിടിച്ചെടുത്തു. ചെർപ്പുളശ്ശേരി കളക്കാട്ടെ പൂന്തോട്ടം എന്ന ആയുർവേദ സ്ഥാപനത്തിൽ നിന്നാണ് കഞ്ചാവ് കലർത്തിയ മരുന്നുകൾ പിടിച്ചെടുത്തത്. സ്ഥാപനത്തിൽ കഞ്ചാവ് ഉപയോഗിച്ച മരുന്നു വിൽപന നടക്കുന്നതായി പരാതി ഉയര്‍ന്നതിന് പിന്നാലെയാണ് എക്സെസ് അന്വേഷണം നടത്തിയത്.

എക്സൈസ് ഇൻറലിജൻസ് നേതൃത്വത്തിലാണ് പരിശോധന നടന്നത്. ഹിമാലയൻ ഹെമ്പ് പൗഡർ, കന്നാറിലീഫ് ഓയിൽ, ഹെമ്പ് സീഡ് ഓയിൽ എന്നിവയില്‍ കഞ്ചാവിന്‍റെ അംശമുണ്ടെന്നാണ് പരാതി. മഹാരാഷ്ട്രയിൽ നിന്നാണ് വേദനാസംഹാരിയായി ഉപയോഗിക്കുന്ന ഈ മരുന്നുകളെത്തിച്ചതെന്നും കേരളത്തിൽ ഇവ ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്നും എക്സൈസ് വ്യക്തമാക്കി. പരിശോധനയെത്തുടർന്ന് ആയുർവേദ കേന്ദ്രത്തിനെതിരെ കേസെടുത്തു. മരുന്നുകൾ പരിശോധനയ്ക്കയക്കുമെന്നും ഫലം വരുന്ന മുറയ്ക്ക് അറസ്റ്റുണ്ടാവുമെന്നും എക്സൈസ് വിശദമാക്കി.

കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയെ വെള്ളപൂശി കേരളത്തിലെ കോണ്‍ഗ്രസിന്റെ ട്വീറ്റ്: വിവാദമായതോടെ മുക്കി

പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സ്ഥാപനമാണ് ഡോ പിഎം എസ് രവീന്ദ്രനാഥിൻ്റെ ഉടമസ്ഥതയിലുള്ള പൂന്തോട്ടം ആയുർവേദ കേന്ദ്രം. ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ സംഘം ഇവിടെ തെളിവെടുപ്പ് നടത്തിയിരുന്നു. ഡോ. രവീന്ദ്രന്‍, ഭാര്യ ലത, മകന്‍ ജിഷ്ണു എന്നിവരില്‍ നിന്നും സിബിഐ അന്ന് മൊഴി എടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button