Latest NewsKeralaNews

കിഴക്കമ്പലത്ത് വന്‍ കഞ്ചാവ് വേട്ട : പിടിച്ചെടുത്തത് 15 കിലോ കഞ്ചാവ്

കൊച്ചി : എണാകുളത്ത് വന്‍ കഞ്ചാവ് ശേഖരം പിടികൂടി. കിഴക്കമ്പലത്ത് കോളേജ് വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന സ്ഥലത്ത് നിന്നാണ് ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കഞ്ചാവ് ഒളിപ്പിച്ചിട്ടുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ പരിശോധന നടത്തിയത്. പരിശോധനയില്‍ 15 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ മൂന്ന് കോളേജ് വിദ്യാര്‍ത്ഥികളെയാണ് പോലീസ് പിടികൂടിയത്. കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ശക്തമായ നടപടിയെടുക്കാനാണ് പോലീസ് തീരുമാനം.

Read Also : ഭീകരാക്രമണ ഭീഷണി : രാജ്യതലസ്ഥാനം കനത്ത സുരക്ഷാ വലയത്തില്‍

അതേസമയം, അന്യസംസ്ഥാനങ്ങളില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം കിലോ കണക്കിന് കഞ്ചാവാണ് കേരളത്തിലേയ്ക്ക് എത്തുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം കഞ്ചാവും എംഡിഎംയുമായി രണ്ടു കേസുകളിലായി നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button