തൃശൂര്‍: കഞ്ചാവ് കടത്തിയതിനെ തുടർന്ന് തമിഴ്‌നാട് സ്വദേശികൾ പിടിയിൽ. കായ വറുത്തതിന്റെ മറവിലാണ് ഇവർ കഞ്ചാവ് കടത്തിയതെന്ന് പോലീസ് കണ്ടെത്തൽ. തമിഴ്‌നാട് സ്വദേശികളായ ശരവണഭവന്‍, ഗൗതം എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ അങ്കമാലിയില്‍ 20 വര്‍ഷമായി സ്ഥിരതമാസക്കാരാണ്.
Read Also: കാല്‍മുട്ടിലുണ്ടാകുന്ന സന്ധിവാതത്തിന്റെ പ്രധാന ലക്ഷണങ്ങൾ
കായ വറുത്തതിന്റെ ഇടയില്‍ പ്ലാസ്റ്റിക് കിറ്റില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു കഞ്ചാവ്. ഒരു കിലോയിലധികം കഞ്ചാവാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. ഇത് കടത്താന്‍ ഉപയോഗിച്ച മാരുതി ഒമ്‌നി വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.
Post Your Comments