പെരിന്തല്‍മണ്ണ: സംസ്ഥാനത്ത് ഒരുകോടി രൂപയുടെ കഞ്ചാവുമായി മൂന്നുപേര്‍ അറസ്റ്റില്‍. ഒഡിഷയില്‍ നിന്ന് കോയമ്പത്തൂര്‍ വഴി കേരളത്തിലേക്ക് ലോറിയില്‍ കടത്തിയ 205 കിലോഗ്രാം കഞ്ചാവുമായാണ് മൂന്നുപേര്‍ പിടിയിലായത്. കോയമ്പത്തൂര്‍ മധുക്കര സ്വദേശി മുഹമ്മദ് ആഷിഖ് (25), കുനിയംപുത്തൂര്‍ സ്വദേശി മുരുകേശന് (48), ആലുവ സ്വദേശി പുത്തന്മാളിയേക്കല് നൗഫല്‍ എന്ന നാഗേന്ദ്രന് (48) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പെരിന്തല്‍മണ്ണയിലെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് ലോറിയില്‍ കഞ്ചാവ് വരുന്നതടക്കമുള്ള വിവരങ്ങള്‍ ചുരുളഴിഞ്ഞത്. പ്രതികള്‍ നല്കിയ വിവരപ്രകാരം പെരിന്തല്‍മണ്ണ പൊലീസ് കരിങ്കല്ലത്താണിയില്‍ കാത്തുനിന്ന് തിങ്കളാഴ്ച 12.30ഓടെ ലോറി പിടികൂടിയാണ് ഡ്രൈവര്‍ കുനിയംപുത്തൂര്‍ സ്വദേശി മുരുകേശനെ പിടികൂടിയത്. സി.ഐ സുനില്‍ പുളിക്കല്‍, എസ്.ഐ സി.കെ. നൗഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്. സംഘത്തിലെ പ്രധാനികളായ മൂന്നുപേര്‍ നേരത്തേ കഞ്ചാവുമായി പിടിയിലായി ജയിലാണ്.
Read Also: പ്രധാനമന്ത്രിയും, ആഭ്യന്തരമന്ത്രിയും പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണം: ബാബാ രാം ദേവ്
അന്താരാഷ്ട്ര വിപണിയില്‍ ഒരു കോടിയോളം രൂപ വില വരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. കഴിഞ്ഞ ആഗസ്റ്റ് ഏഴിന് പെരിന്തല്‍മണ്ണ സവിത തിയറ്ററിന് സമീപം റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന അശോക് ലൈലാന്‍ഡ് ലോറി മോഷ്ടിച്ച സംഭവത്തില്‍ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതിനെത്തുടര്‍ന്ന് പിടികൂടാന്‍ പുറപ്പെട്ടതായിരുന്നു പെരിന്തല്‍മണ്ണ പൊലീസ്. ഈ സമയത്താണ് ഇപ്പോള്‍ പിടിയിലായ രണ്ട് പ്രതികള്‍ ഒഡിഷയില്‍നിന്ന് കേരളത്തിലേക്ക് പുറപ്പെട്ട കഞ്ചാവ് ലോറിക്ക് കാറില്‍ എസ്കോര്‍ട്ട് വന്നത്. കോയമ്ബത്തൂര്‍- സേലം ഹൈവേയില്‍നിന്നാണ് ഇവരെ ഞായറാഴ്ച രാത്രി കാറടക്കം പിടികൂടിയത്.
Post Your Comments