ന്യൂഡല്‍ഹി: കോവിഡ് വാക്സിന്‍ വരുമ്പോള്‍ ബംഗ്ലാദേശിന് മുന്‍ഗണന ലഭിക്കുമെന്ന് ഇന്ത്യ വീണ്ടും ആവര്‍ത്തിച്ചു. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശ്രിംഗ്ലയുടെ ധാക്ക സന്ദര്‍ശന വേളയിലാണ് കൊറോണ വൈറസ് വാക്‌സിന്‍ വിഷയം ചര്‍ച്ച ചെയ്തത്.
തയ്യാറായി കഴിഞ്ഞാല്‍ വാക്സിന്‍ വിതരണത്തില്‍ ബംഗ്ലാദേശിന് ഉയര്‍ന്ന മുന്‍ഗണന ലഭിക്കുമെന്ന് തങ്ങള്‍ ഒരു അടുത്ത അയല്‍രാജ്യവും തന്ത്രപ്രധാന പങ്കാളിയുമായ ബംഗ്ലാദേശിന് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇരുവശത്തുമുള്ള സംരംഭങ്ങളും ഈ ലക്ഷ്യത്തിലേക്ക് നടപടികള്‍ കൈക്കൊള്ളുന്നുവെന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
കോവിഡ് -19 വാക്സിന്‍ വിഷയം ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശ്രിംഗ്ല ധാക്കയിലേയ്ക്ക് ചര്‍ച്ച ചെയ്തു. ഹര്‍ഷ് വര്‍ധന്‍ ശ്രിംഗ്ലയുടെ ധാക്ക സന്ദര്‍ശനത്തിന് ദിവസങ്ങള്‍ക്ക് ശേഷം ബംഗ്ലാദേശിലെ ഏറ്റവും വലിയ ഫാര്‍മ കമ്പനിയായ ബെക്‌സിംകോ ഫാര്‍മസ്യൂട്ടിക്കല്‍സ് വാക്സിനായി സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതായി പ്രഖ്യാപിച്ചു.
”വാക്‌സിന്‍ റെഗുലേറ്ററി അംഗീകാരങ്ങള്‍ ലഭിച്ചുകഴിഞ്ഞാല്‍, കോവിഡ് വാക്‌സിന്‍ ആദ്യമായി അംഗീകരിച്ച രാജ്യങ്ങളില്‍ എസ്‌ഐഐ ബംഗ്ലാദേശിനെ ഉള്‍പ്പെടുത്തും” എന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യ നിലവില്‍ ലോകത്തിന്റെ 60% വാക്‌സിന്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്. കൂടാതെ 100 ലധികം രാജ്യങ്ങള്‍ക്ക് കോവിഡ് പ്രതിരോധത്തിനായി ഹൈഡ്രോക്‌സിക്ലോറോക്വിന്‍, പാരസെറ്റമോള്‍ എന്നിവയും വിതരണം ചെയ്തിരുന്നു.
മൂന്ന് കോവിഡ് വാക്‌സിനുകള്‍ നിലവില്‍ വികസനത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. റെഗുലേറ്ററി അംഗീകാരത്തിന് ശേഷം ഇന്ത്യ വന്‍തോതില്‍ ഉത്പാദനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യ ബംഗ്ലാദേശിലേക്ക് മരുന്നുകള്‍ അയച്ചിട്ടുണ്ട് കൂടാതെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള കോഴ്‌സുകളും നടത്തുന്നുണ്ട്.
Post Your Comments