Latest NewsNewsInternational

തന്നെ സഹായിച്ചത് ഇന്ത്യ, ആ 20 മിനിറ്റ് വൈകിയിരുന്നെങ്കില്‍ താന്‍ കൊല്ലപ്പെടുമായിരുന്നു: ഷെയ്ഖ് ഹസീന

ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് രക്ഷപ്പെട്ട് വന്നില്ലായിരുന്നുവെങ്കില്‍ താന്‍ ബംഗ്ലാദേശില്‍വെച്ച് കൊല്ലപ്പെടുമായിരുന്നുവെന്ന് ബംഗ്ലാദേശ് മുന്‍ മുഖ്യമന്ത്രി ഷെയ്ഖ് ഹസീന. താനും സഹോദരിയും എങ്ങനെയാണ് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് വിവരിക്കുന്ന ഷെയ്ഖ് ഹസീനയുടെ ശബ്ദരേഖ അവരുടെ പാര്‍ട്ടി ആയ അവാമി ലീഗാണ് പുറത്തുവിട്ടത്. തന്നെ കൊല്ലാന്‍ രാഷ്ട്രീയ എതിരാളികള്‍ ഗൂഢാലോചന നടത്തിയെന്ന് ശബ്ദസന്ദേശത്തില്‍ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി പറയുന്നു.

Read Also: ബന്ദികളുടെ പട്ടിക കൈമാറാതെ ഗാസയിലെ വെടിനിര്‍ത്തല്‍ നടക്കില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

ഇരുപത് മിനിട്ടുകൂടി അവിടെ നിന്നാല്‍ ഞങ്ങള്‍ കൊല്ലപ്പെടുമായിരുന്നു. ദൈവത്തിന്റെ കാര്യമാണ് ആ സമയം സഹായിച്ചത്. തനിക്കെതിരെ മുന്‍പ് നടന്ന വധശ്രമങ്ങളെ പറ്റിയും ഹസീന ശബ്ദ സന്ദേശത്തില്‍ വിവരിക്കുന്നുണ്ട്. പ്രധാനമന്ത്രി പദം ഉപേക്ഷിച്ച് കഴിഞ്ഞ ഓഗസ്റ്റ് 5 ന് സഹോദരി രഹാനയ്ക്കൊപ്പം ധാക്കയില്‍ നിന്ന് പലായനം ചെയ്തത് മുതല്‍ ഹസീന ഇന്ത്യയില്‍ ആണ് അഭയം തേടിയെത്തിയത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button