മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജിയുടെ വിയോഗം ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഒരു യുഗത്തിന്റെ അന്ത്യമാണ്. ഭാരതരത്‌ന നല്‍കി രാജ്യം ആദരിച്ച പ്രണബ് ഇന്ത്യയുടെ 13 ാം രാഷ്ട്രപതിയായിരുന്നു. ഇന്ദിരാ ഗാന്ധി ദേശീയ രാഷ്ട്രീയത്തിലെത്തിച്ച പ്രണബ് കേന്ദ്രമന്ത്രി, ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍, രാജ്യസഭാ അധ്യക്ഷന്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. ബംഗാളില്‍ നിന്ന് ഇന്ത്യന്‍ രാഷ്ട്രപതിയാകുന്ന ആദ്യ വ്യക്തിയാണ് പ്രണബ്. 1935 ഡിസംബര്‍ 11ന് ബംഗാളിലെ ബീര്‍ഭൂം ജില്ലയിലെ മീറഠി ഗ്രാമത്തിലാണ് ജനനം.
സ്വാതന്ത്ര്യസമര സേനാനിയായിരുന്ന കമദകിങ്കര്‍ മുഖര്‍ജിയുടെയും രാജ്ലക്ഷ്മി മുഖര്‍ജിയുടെയും ഇളയ മകന്‍. സുരി വിദ്യാസാഗര്‍ കോളജിലും കൊല്‍ക്കത്ത സര്‍വകലാശാലയിലുമായിരുന്നു പഠനം. ബംഗാളില്‍ നിന്ന് വളരെ വേഗം ഇന്ദ്രപ്രസ്ഥത്തിലെ, അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വിശ്വസ്തനാകാന്‍ അദ്ദേഹത്തിന് പ്രസംഗപാടവം ഏറെ സഹായകമായി. തിരഞ്ഞെടുപ്പ് ഗോദകളിലും പാര്‍ലിമെന്റിന്റെ ഇരുസഭകളിലും പാര്‍ട്ടി പരിപാടികളിലും ഈ കുറിയ മനുഷ്യന്റെ ചാട്ടുളിപോലുള്ള വാക്കുകളും പ്രയോഗങ്ങളും എതിരാളികളുടെ വാദങ്ങളെയും ആരോപണങ്ങളെയും നിഷ്പ്രഭമാക്കുക മാത്രമല്ല, സ്വന്തം പാര്‍ട്ടിയുടെയും സര്‍ക്കാറിന്റെയും നിലപാടുതറകളെ അരക്കിട്ടുറപ്പിക്കുകയും ചെയ്തു.
ഒടുവില്‍ രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ച് ഇന്ത്യയുടെ രാഷ്ട്രപതിയായപ്പോഴും ആ വാക്കുകളുടെ മൂര്‍ച്ച പലപ്പോഴും ജനാധിപത്യ മൂല്യങ്ങളില്‍ നിന്ന് വഴുതിമാറുന്ന ഭരണകര്‍ത്താക്കള്‍ അറിഞ്ഞു.തപാല്‍ വകുപ്പില്‍ യുഡി ക്ലര്‍ക്കായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. പിന്നീട് കോളജ് അധ്യാപകനായി. കുറച്ചുകാലം പത്രപ്രവര്‍ത്തകനുമായിരുന്നു. വി.കെ. കൃഷ്ണ മേനോന്റെ തിരഞ്ഞെടുപ്പു പ്രചാരണച്ചുമതലയില്‍ കാട്ടിയ കാര്യക്ഷമത ശ്രദ്ധിച്ച ഇന്ദിരാഗാന്ധിയാണ് പ്രണബിനെ ദേശീയ രാഷ്ട്രീയത്തിലേക്കു കൈപിടിച്ചെത്തിച്ചത്.
സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; സമ്പര്‍ക്കത്തിലൂടെ 1367 പേർക്ക് വ്യാപനം
1969 ല്‍ ഇന്ദിര പ്രണബിനെ രാജ്യസഭാംഗമാക്കി. 73 ലെ ഇന്ദിര മന്ത്രിസഭയില്‍ അംഗവുമായി. 2012ലാണ് പ്രണബ് മുഖര്‍ജി രാഷ്ട്രപതിയായത്. രാഷ്ട്രപതിയുടെ കാലാവധി അവസാനിച്ച ശേഷം 2018ല്‍ നാഗ്പൂരിലെ ആര്‍എസ്‌എസ് ആസ്ഥാനം സന്ദര്‍ശിച്ച് അദേഹം സന്ദേശം നല്‍കിയിരുന്നു.
Post Your Comments