ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്ജിയുടെതെന്ന പേരില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തതാണെന്ന് വെളിപ്പെടുത്തി ആര്‍എസ്എസ് പത്രക്കുറിപ്പ്. കഴിഞ്ഞ ദിവസം നാഗ്പൂരില്‍ വെച്ച് നടന്ന ആര് എസ്എസിന്റെ പരിപാടിയില്‍ പ്രണബ് മുഖര്‍ജി പങ്കെടുത്തിരുന്നു. എന്നാല്‍ ഇതിനു ശേഷം ആര്‍എസ്എസിന്റെ സംഘപ്രാര്‍ഥനയില്‍ പ്രണബ് മുഖര്‍ജി നില്ക്കുന്ന രീതിയിലുള്ള ചിത്രങ്ങളാണ് പ്രചരിച്ചത്.
രാഷ്ട്രീയ ശക്തികളാണ് ഇതിന് പിന്നിലെന്നും പ്രണബ് മുഖര്‍ജി പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടയുന്നതിനും ഇതേ ശക്തികള്‍ ശ്രമിച്ചിരുന്നുവെന്നും പത്രക്കുറിപ്പില്‍ പറയുന്നു. ആര്‍എസ്എസിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ഇത്തരം ശക്തികള്‍ തുടര്‍ച്ചയായി ശ്രമം നടത്തുകയാണെന്നും കുറിപ്പില്‍ ആര്‍എസ്എസ് വ്യക്തമാക്കി.
Post Your Comments