![](/wp-content/uploads/2018/06/mani-pranab.png)
രാജ്യസഭാ സീറ്റും പ്രണബ് മുഖര്‍ജിയും പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചപ്പോൾനിരാശയിലാണ്ട് സൈബര്‍ കോണ്‍ഗ്രസുകാര്‍. യുഡിഎഫിന് ലഭിച്ച രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന് നല്കിയതും മുന്‍ കോണ്‍ഗ്രസ് നേതാവും മുന്‍ രാഷ്ട്രപതിയുമായ പ്രണബ് മുഖര്‍ജി ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതുമാണ് ഇവരെ നാണക്കേടിലാക്കിയത്. ആര്‍എസ്എസ് ആസ്ഥാനത്ത് ഇന്ന് പ്രണബ് മുഖർജി എത്തിയത് പാര്‍ട്ടി കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരിപാടിയില്‍ പങ്കെടുക്കാനായിരുന്നു. ഇത് കോൺഗ്രസിൽ ഉള്ള ആർക്കും തന്നെ ചിന്തിക്കാനാകില്ല.
Read Also: ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയതിന്റെ കാരണം വെളിപ്പെടുത്തി പ്രതിയുടെ കുറ്റസമ്മതം
ആര്‍എസ്എസ് സ്ഥാപകനായ ഹെഡ്ഗേവാറിനെ ഭാരതത്തിന്റെ വീരപുത്രന് എന്നുംമറ്റുമാണ് മുഖര്‍ജി പുകഴ്ത്തിയത്. ഇത് വലിയ തോതിലാണ് സോഷ്യല്‍ മീഡിയയിലെ കോണ്‍ഗ്രസ് അനുഭാവികളെ നിരാശയിലാഴ്ത്തി എന്ന് വേണം പറയാൻ. പാര്‍ട്ടി ഇങ്ങനെപോയാല്‍ നശിക്കുമെന്നും യുവനിര ഉണ്ടാകണമെന്നും ഇനി പാര്‍ട്ടിക്കായി സംസാരിക്കില്ല എന്നും ഇവര്‍ വ്യക്തമാക്കുന്നു.
Post Your Comments