വെഞ്ഞാറമൂട് • തിരുവനന്തപുരം വെഞ്ഞാറമൂടില്‍ രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. പ്രതികൾ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനങ്ങളിൽ ഒന്ന് തേമ്പാംമൂട് നിന്ന് പൊലീസ് കണ്ടെടുത്തു. സംഭവത്തിൽ കൂടുതൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. മറ്റു പ്രതികൾക്കായുള്ള തിരച്ചിൽ ശക്തമാക്കിയതായി റൂറൽ എസ‌്.പി ബി.അശോകന്‍ പറഞ്ഞു.
ഡി.വൈ.എഫ്.ഐ തേവലക്കാട് യൂണിറ്റ് അംഗം മിഥിലാജ് (30), കല്ലിങ്ങിന്‍മുഖം ഡി.വൈ.എഫ്.ഐ യൂണിറ്റ് പ്രസിഡന്റും സി.പി.ഐ എം കല്ലിങ്ങിന്‍മുഖം ബ്രാഞ്ച് അംഗവുമായ ഹഖ് മുഹമ്മദ്(24) എന്നിവരെയാണ് ഞായറാഴ്ച അര്‍ദ്ധരാത്രി കഴിഞ്ഞ്12.30 ഓടെ ഒരു സംഘം വടിവാള്‍ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത്. ഇവരുടെ കൂടെയുണ്ടായിരുന്നു ഷഹിന്‍ എന്നയാള്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ഗുണ്ടാസംഘമാണെന്ന് സി.പി.എം നേതൃത്വം ആരോപിച്ചു.
തിരുവോണ തലേന്ന് മിഥിലാജിന്റെ വീട്ടിലേയ്ക്ക് ബൈക്കില്‍ പോവുകയായിരുന്നു ഇരുവരും. വെഞ്ഞാറമൂട് തേമ്പാമൂട് വെച്ച് ഇരുവരെയും ഗുണ്ടാസംഘം തടഞ്ഞ് നിര്‍ത്തി മുഖത്തും നെഞ്ചിലും വെട്ടുകയായിരുന്നു. ഗുരുതരമായി വെട്ടേറ്റ മിഥിന്‍രാജ് സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് ഹക്ക് മുഹമ്മദ് മരിച്ചത്
പ്രദേശത്ത് ഒരു മാസം മുമ്ബ് കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷം നിലനിന്നിരുന്നു. മൃതദേഹം ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ത്ത് കലാപം സൃഷ്ടിക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.
Post Your Comments