Latest NewsKeralaNews

മൊറട്ടോറിയം കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് റിസര്‍വ്വ് ബാങ്കിനും കേന്ദ്രസര്‍ക്കാരിനും കത്തയക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍

തിരുവനന്തപുരം: റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച വായ്പകളുടെ മൊറട്ടോറിയം കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് റിസര്‍വ്വ് ബാങ്കിനും കേന്ദ്രസര്‍ക്കാരിനും കത്തയക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാരോ സംസ്ഥാന തല ബാങ്കേഴ്സ് സമിതിയോ മോറട്ടോറിയം നീട്ടണമെന്ന് ആവശ്യപ്പെടാത്തത് കൊണ്ട് നാളെ മുതല്‍ വായ്പകള്‍ തിരിച്ചടച്ച്‌ തുടങ്ങണം.

Read also: സിപിഎം പതിവുപോലെ പറഞ്ഞകാര്യം വിഴുങ്ങി ഒരു കാര്യം കൂടി നടപ്പാക്കി: ഇടതു സര്‍ക്കാരിന്റെ ഭരണത്തെ കുറിച്ച്‌ കുറിപ്പുമായി ഉമ്മൻ ചാണ്ടി

ബാങ്ക് വായ്പകള്‍ക്കുള്ള മൊറട്ടോറിയം ആറുമാസത്തേക്ക് കൂടി നീട്ടണം. മൊറട്ടോറിയം നീട്ടുന്നത് കൊണ്ട് ബാങ്കുകള്‍ക്ക് നഷ്ടമെന്നും സംഭവിക്കില്ല. ഇക്കാര്യം ആവശ്യപ്പെട്ട് റിസര്‍വ് ബാങ്കിനും കേന്ദ്രസര്‍ക്കാരിനും ഉടന്‍ കത്തയയ്ക്കുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button