മുംബൈ : കോവിഡ് പ്രതിസന്ധിയെ തുടർന്ന് റിസര്‍വ് ബാങ്ക് രാജ്യത്തെ വായ്പകള്‍ക്ക് പ്രഖ്യാപിച്ച ആറുമാസത്തെ മൊറട്ടോറിയം കാലാവധി ഓഗസ്റ്റ് 31നു അവസാനിച്ചു. തിരിച്ചടവ് ഇന്ന് മുതൽ പുനരാരംഭിക്കും. മാര്‍ച്ചില്‍ മൂന്നുമാസത്തേക്ക് പ്രഖ്യാപിച്ച മൊറട്ടോറിയം റിസര്‍വ് ബാങ്ക് പിന്നീട് മൂന്നുമാസത്തേക്ക് കൂടി നീട്ടുകയായിരുന്നു. ഈ കാലാവധിയാണ് ഇന്നലെ അവസാനിച്ചത്. മാര്‍ച്ച് 1 മുതല്‍ ഓഗസ്റ്റ് വരെ രണ്ട് ഘട്ടമായാണ് മൊറട്ടോറിയം നടപ്പാക്കിയത്. മൊറട്ടോറിയം അവസാനിക്കുന്നതോടെ ആനുകൂല്യം സ്വീകരിച്ചവര്‍ അധികമായി ആറ് ഗഡുക്കളും അതിന്റെ പലിശയും തിരിച്ചടയ്ക്കേണ്ടി വരും വരും
അതേസമയം മൊറട്ടോറിയം ഡിസംബര്‍ വരെ ദീര്‍ഘിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. മോറട്ടോറിയം ദീര്‍ഘിപ്പിക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റെയും നിലപാട്. ആനുകൂല്യം നീട്ടാനായി കേരളമടക്കം നല്‍കിയ കത്തുകളോട് കേന്ദ്രം പ്രതികരിച്ചിട്ടില്ല.
Post Your Comments