തിരുവനന്തപുരം: വിവിധ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും എടുത്ത കടങ്ങളുടെ തിരിച്ചുപിടിക്കല്‍ നടപടികള്‍ക്കുള്ള മൊറട്ടോറിയം കാലാവധി നീട്ടി. മത്സ്യത്തൊഴിലാളികള്‍ക്കുള്ള മൊറട്ടോറിയമാണ് സംസ്ഥാന സര്‍ക്കാര്‍ നീട്ടി നല്‍കിയത് . ജനുവരി ഒന്ന് മുതല്‍ ജൂണ്‍ 30 വരെ ആറു മാസത്തേക്കാണ് മൊറട്ടോറിയം കാലാവധി നീട്ടിയത്.
Read Also : യുവതിയുടെ ആത്മഹത്യ : വാട്സാപ്പ് അൺബ്ലോക്ക് ചെയ്യാൻ ആവശ്യപെട്ട് യുവാവ് നടത്തിയ ഭീഷണിയെ തുടർന്നെന്ന് പരാതി
മത്സ്യബന്ധന ഉപകരണങ്ങള്‍ വാങ്ങല്‍, കുട്ടികളുടെ വിദ്യാഭ്യാസം, പെണ്‍മക്കളുടെ വിവാഹം, ചികിത്സ, വീട് നിര്‍മാണം എന്നീ ആവശ്യങ്ങള്‍ക്ക് 2008 ഡിസംബര്‍ 31 വരെ മത്സ്യത്തൊഴിലാളികള്‍ എടുത്ത വായ്പകളിലെ മൊറട്ടോറിയമാണ് മന്ത്രിസഭാ യോഗം നീട്ടിയത്. ജപ്തി നടപടികളടക്കം ഇക്കാലയളവില്‍ ഒഴിവാകും.
Post Your Comments