ലഖ്നൗ: ലൗ ജിഹാദ് സംസ്ഥാനത്ത് പിടിമുറുക്കുന്നു , ഗുരുതര റിപ്പോര്‍ട്ട് പുറത്തുവിട്ട് പൊലീസ് ശക്തമായ നടപടി സ്വീകരിച്ച് യോഗി ആദിത്യ നാഥ്
മുസ്ലിം യുവാക്കള്‍ ഹിന്ദു യുവതികളെ നിര്‍ബന്ധിച്ചു മതം മാറ്റി വിവാഹം ചെയ്യുന്നതാണ് യുപിയിലെ വിവാദം. കേരളത്തില്‍ നേരത്തെ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും പോലീസും ഹൈക്കോടതിയും തള്ളിക്കളഞ്ഞിരുന്നു.
Read also :ഒടുവിൽ ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം കൊലപാതമാണെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
ഉത്തര്‍ പ്രദേശില്‍ അടുത്തിടെ ഇത്തരം വിവാഹങ്ങള്‍ വ്യാപിക്കുന്നു എന്ന ആരോപണമുണ്ട്. തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍. കാണ്‍പൂര്‍, മീറ്ററ്റ്, ലഖീംപൂര്‍ ഖേരി എന്നിവിടങ്ങളിലാണ് പുതിയ സംഭവങ്ങള്‍ വാര്‍ത്തയായത്. യുവതികളെ നിര്‍ബന്ധുച്ച് മതം മാറ്റി വിവാഹം ചെയ്തതിന് തെളിവുണ്ടെന്ന് പോലീസ് പറയുന്നു. ലൗ ജിഹാദ് തടയാന്‍ പുതിയ നിയമ നിര്‍മാണവും പരിഗണനയിലാണെന്ന് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് മൃത്യുഞ്ജയ് കുമാര്‍ പറഞ്ഞു.
കാണ്‍പൂരിലെ ജുഹി കോളനിയില്‍ വ്യത്യസ്ത മതസ്ഥര്‍ വിവാഹം ചെയ്ത സംഭവം ഒട്ടേറെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിഷയം അന്വേഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. അഞ്ച് യുവതികളുടെ കുടുംബങ്ങള്‍ പരാതിപ്പെട്ട സാഹചര്യത്തിലായിരുന്നു അന്വേഷണം. ലഖീംപൂര്‍ ഖേരി ജില്ലയില്‍ കഴിഞ്ഞാഴ്ചയാണ് വിവാദമുണ്ടായത്. ഇവിടെ ഒരു പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായി കൊല ചെയ്യപ്പെട്ടു. മുസ്ലിം സുഹൃത്തിനെയാണ് അറസ്റ്റ് ചെയ്തത്. പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ മൊബൈല്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ നിരവധി തവണ പ്രതിയുമായി സംസാരിച്ചിട്ടുണ്ടെന്ന് വ്യക്തമായി. ദേശീയ സുരക്ഷാ നിയമം പ്രയോഗിച്ച് കേസെടുക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പോലീസിന് നിര്‍ദേശം നല്‍കി.
Post Your Comments