KeralaLatest NewsNews

ദുരൂഹതകളുടെയും ഉപജാവകവൃത്തിയുടെയും ദുര്‍ഗന്ധം വമിക്കുന്ന മാലിന്യ നിക്ഷേപ കേന്ദ്രമായി കേരളസെക്രട്ടറിയേറ്റ് മാറിയെന്ന് കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: സെക്രട്ടറിയറ്റ് തീ പിടിത്തത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കുമ്മനം രാജശേഖരന്‍. ദുരൂഹതകളുടെയും ഉപജാവകവൃത്തിയുടെയും ദുര്‍ഗന്ധം വമിക്കുന്ന മാലിന്യ നിക്ഷേപ കേന്ദ്രമായി കേരളസെക്രട്ടറിയേറ്റ് മാറി. ഓരോ വകുപ്പുകളിലുമുള്ള ഫയലുകളില്‍ സിപിഎമ്മിനുള്ള ദു:സ്വാധീനം എത്രത്തോളമുണ്ടെന്നുള്ളതിന്റെ തെളിവുകളാണ് ഓരോദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പൊതുഭരണവകുപ്പിലെ പൊളിറ്റിക്കല്‍ സെക്ഷനിലുള്ള പ്രോട്ടോക്കോള്‍ വിഭാഗംകഴിഞ്ഞ 4 വര്‍ഷമായി സിപിഎമ്മിന്റെ പിടിയിലാണ്. സിപിഎം യൂണിയന്റെ കടുത്ത സജീവ പ്രവര്‍ത്തകരെ മാത്രമേ ഈവിഭാഗത്തില്‍ നിയമിച്ചിട്ടുള്ളുവെന്നും അദ്ദേഹം പറയുന്നു.

Read also: മുഖ്യമന്ത്രി പ്രസംഗിക്കുകയല്ല വായിക്കുകയായിരുന്നു: തെറി ആരാ പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും ചെന്നിത്തല

വിവിധ ഉദ്യോഗസ്ഥന്മാരുംമന്ത്രിമാരും മറ്റും നടത്തുന്ന എല്ലാ വിദേശ യാത്രകളുടെയും
പ്രധാനപ്പെട്ട രേഖകള്‍ ഉള്ള ഫയലുകളിലാണ് തീ പിടുത്തം ഉണ്ടായിരിക്കുന്നത്. സെക്രട്ടറിയേറ്റ് സിപിഎമ്മിന്റെ ചെങ്കോട്ടയാക്കി മാറ്റിയതുമൂലം ഇരുമ്പുമറയ്ക്കുള്ളില്‍ നടക്കുന്നതൊന്നും പുറത്തറിയരുതെന്ന് നേതാക്കള്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് വിവരമറിഞ്ഞ് സെക്രട്ടറിയറ്റില്‍ എത്തിയ ബിജെപിനേതാക്കളെയും മാധ്യമ പ്രവര്‍ത്തകരെയും ബലമായി
പോലീസും ചീഫ് സെക്രട്ടറിയും ചേര്‍ന്ന് പുറത്താക്കിയത്. സിപിഎം യൂണിയന്റെ ഉന്നത നേതാവായ ഹണി ഹൗസ് കീപ്പിംഗിന്റെ ചുമതലക്കാരന്‍ എന്ന നിലയില്‍ നടത്തിയിട്ടുള്ള പര്‍ച്ചേസ് പണമിടപാടുകളെല്ലാം സംശയത്തിന്റെ നിഴലിലാണ്. സെക്രട്ടറിയേറ്റിലെ സഹകരണ സംഘം നിയന്ത്രിക്കുന്ന സിപിഎമ്മിന് നാളിത് വരെ നേതാക്കള്‍ നടത്തിയ ബാങ്കിടപാടുകളെക്കുറിച്ചും നിക്ഷേപത്തെക്കുറിച്ചും അറിയില്ലെന്ന് പറയാന്‍ കഴിയുമോയെന്നും കുമ്മനം ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button