തിരുവനന്തപുരം: യുഡിഎഫ് വിട്ട് പുറത്തുവരുന്ന കക്ഷികളുടെ രാഷ്ട്രീയ നിലപാട് നോക്കി എല്‍ഡിഎഫ് സ്വീകരിക്കുമെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. യുഡിഎഫ് വിട്ടുവരുന്നവരുടെ കാര്യത്തിലെ നിലപാട് എല്‍ഡിഎഫ് ചര്‍ച്ചയിലൂടെ സ്വീകരിക്കും. യുഡിഎഫിലെ ആഭ്യന്തര കലഹത്തില്‍ പങ്കാളിയാകില്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി. യുഡിഎഫ് വിട്ട കേരളകോണ്‍ഗ്രസ് (എം) ജോസ് പക്ഷത്തിന് പിന്തുണ നൽകിയാണ് അദ്ദേഹത്തിന്റെ നിലപാടെന്നാണ് സൂചന.
Post Your Comments