കുവൈറ്റ് സിറ്റി : വ്യാഴാഴ്ച 616 പേർ കുവൈറ്റിൽ കോവിഡിൽ നിന്നും സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് മുക്തി നേടിയവരുടെ എണ്ണം 74,522ആയി ഉയർന്നു. അതേസമയം 674 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, ഒരാൾ മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 82,945ഉം,ആകെ മരണം 522 ആയി. നിലവിൽ 7901 പേര് ചികിത്സയിലുണ്ട്. ഇവരിൽ 97 പേർ തീവ്ര പരിചരണ വിഭാഗത്തിലാണെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 4191 പരിശോധനകൾ നടന്നെന്നും ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച പുറത്തുവിട്ട റിപ്പോർട്ടിലൂടെ അറിയിച്ചു.
Post Your Comments