തിരുവനന്തപുരം: സംസ്ഥാനത്ത് കൃഷിമേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തിനായി 4500 കോടി അനുവദിച്ച് കേന്ദ്രം. ഇതിന്റെ പശ്ചാത്തലത്തിൽ കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറുമായി വിഡിയോ കോണ്‍ഫറന്‍സില്‍ ചര്‍ച്ച നടത്തുകയും നന്ദി അറിയിക്കുകയും ചെയ്‌തു. ഈ തുകയ്ക്ക് പ്രാഥമിക സഹകരണ സംഘങ്ങള്‍, കാര്‍ഷികോല്‍പാദന കമ്പനികള്‍ എന്നിവയുടെ നേതൃത്വത്തില്‍ അടിസ്ഥാനസൗകര്യ വികസനം നടപ്പാക്കാനാണ് സംസ്ഥാനത്തിന്റെ തീരുമാനം.
Read also: ജൂലൈ പകുതി മുതല്‍ കേരളത്തിൽ കൊവിഡ് മരണങ്ങളിൽ വർദ്ധനവ്: മരിച്ചവരിലേറെയും പുരുഷൻമാർ
യന്ത്രവല്‍ക്കരണവും തൊഴില്‍സേനയുടെ പ്രവര്‍ത്തനവും ശക്തിപ്പെടുത്തുന്നതിനായി കസ്റ്റം ഹയറിങ് സെന്ററുകൾ ആരംഭിക്കും. താങ്ങുവില പ്രഖ്യാപനത്തില്‍ കൂടുതല്‍ സഹായം കേരളം അഭ്യര്‍ഥിച്ചു. കുരുമുളകിനും താങ്ങുവില പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ആലപ്പുഴ, തൃശൂര്‍ ജില്ലകളിലെ നെല്‍ക്കൃഷിക്ക് ഇളവുകള്‍ അനുവദിച്ച് ദേശീയ ഭക്ഷ്യ സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും സുനില്‍കുമാര്‍ അഭ്യര്‍ഥിച്ചു.
Post Your Comments