AgricultureLatest NewsKeralaNews

സർക്കാരിനെ പറ്റിച്ച് മുങ്ങിയ ബിജു കർഷകനല്ല, പട്ടികയിൽ കയറിക്കൂടിയത് രാഷ്ട്രീയ സ്വാധീനം മുതലാക്കി

കൊച്ചി: കേരളത്തിൽ നിന്ന് ഇസ്രയേലിൽ ആധുനിക കൃഷിരീതി പടിക്കുന്നതിനായി പോയ സംഘത്തിലെ ഒരാൾ മുങ്ങിയത് സർക്കാരിന് നാണക്കേടുണ്ടാക്കിയിരിക്കുകയാണ്. 26 പേർ അടങ്ങുന്ന സംഘം കൊച്ചി വിമാനത്താവളത്തില്‍ ഇന്ന് പുലർച്ചെ മടങ്ങിയെത്തി. സംസ്ഥാന കൃഷിവകുപ്പ്  ആധുനിക കൃഷിരീതി പരിശീലനത്തിനായി ആണ് ഈ മാസം 12 ന് ഇവരെ ഇസ്രയേലിലേക്ക് അയച്ചത്. എന്നാൽ, ഇവരുടെ കൂടെ പോയ ഇരിക്കൂര്‍ സ്വദേശി ബിജുകുര്യന്‍ ഇസ്രയേലിൽ എത്തിയതും മുങ്ങുകയായിരുന്നു.

ഇത് സര്‍ക്കാരിന് മുമ്പില്‍ വലിയ തലവേദന സൃഷ്ടിക്കുന്നു. ബിജു കർഷകൻ അല്ലെന്നും, സർക്കാർ ലിസ്റ്റിൽ എങ്ങനെ കയറിപറ്റിയെന്ന് അറിയില്ലെന്നും നാട്ടുകാർ പറയുന്നു. മുങ്ങിയ ബിജു കുര്യന്‍ ഇന്‍ഷുറന്‍സ് ഏജന്റാണെന്നും പറയപ്പെടുന്നുണ്ട്. പിന്നെ എങ്ങിനെയാണ് കൃഷി പഠിക്കാന്‍ വിദേശത്ത് പോകാനുള്ള കര്‍ഷകരുടെ പട്ടികയില്‍ ഇയാള്‍ കയറിപ്പറ്റിയത് എന്നതില്‍ ദൂരൂഹതയുണ്ട്.

Also Read:കടുവയും പുലിയും നാട്ടിലേയ്‌ക്ക് ഇറങ്ങാൻ കാരണമാകും; വന്യജീവി സങ്കേതങ്ങളുടെ പരിസരത്തുനിന്നും പോത്തുകളെ ഒഴിവാക്കും

കര്‍ഷകനല്ലാത്ത ഇയാള്‍ കൃഷിപഠിക്കാനുളള സര്‍ക്കാരിന്റെ ഔദ്യോഗിക സംഘത്തില്‍ ഉള്‍പ്പെട്ടതെങ്ങിനെ എന്ന ചോദ്യമാണ് ഉയരുന്നത്. ഇയാൾ തന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് ലിസ്റ്റിൽ കയറിയതെന്നും, ഇസ്രയേലിൽ എത്തുന്നതിനായി കർഷകൻ ആണെന്ന് കള്ളം പറയുകയായിരുന്നുവെന്നുമാണ് സൂചന. സി.പി.എം ബന്ധം ഉപയോഗിച്ചാണ് ബിജു സംഘത്തിൽ കയറിയതെന്ന് ആരോപണം ഉയരുന്നു. അങ്ങനെ എങ്കില്‍ മന്ത്രിയടക്കമുള്ളവര്‍ അതിന് ഉത്തരം പറയേണ്ടി വരും.

കൃഷി രീതികള്‍ പഠിക്കാന്‍ ഇസ്രയേലിലേക്ക് കേരളത്തില്‍ നിന്നുള്ള സംഘത്തെ അയച്ചതില്‍ പോലും ദുരൂഹതയുണ്ട്. ഉഷ്ണമമേഖലാ പ്രദേശമായ കേരളത്തിലെ കൃഷിരീതികളും മരുഭൂമിയായ ഇസ്രയേലിലെ കൃഷിരീതികളും തമ്മില്‍ യാതൊരു സാമ്യവുമില്ലന്ന് മാത്രമല്ല, ഇസ്രയേലില്‍ കൃഷി ചെയ്യുന്ന പോലെ കേരളത്തില്‍ ചെയ്യാനും കഴിയില്ല. സംഭവത്തെക്കുറിച്ച് പൊലീസിലും ഇസ്രയേല്‍ ഏംബസിയിലും കൃഷിവകുപ്പ് സെക്രട്ടറി ഡോ. ബി അശോക് പരാതി നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button