KeralaLatest NewsNews

തീപിടിത്തത്തിൽ സുപ്രധാന ഫയലുകൾ കത്തി പോയി എന്ന് പറയുന്ന പ്രതിപക്ഷ നേതാവ് അത് ഏതൊക്കെ ഫയലുകളാണെന്ന് വ്യക്തമാക്കണമെന്ന് കെ.ബി.ഗണേഷ് കുമാർ

കൊല്ലം : സെക്രട്ടേറിയറ്റിലുണ്ടായ തീപിടിത്തത്തിൽ സുപ്രധാന ഫയലുകൾ കത്തി നശിച്ചു പോയെന്ന്  പറയുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അത് ഏതൊക്കെയാണ് എന്നു വ്യക്തമാക്കണമെന്ന് കെ.ബി.ഗണേഷ് കുമാർ എംഎൽഎ. സംസ്ഥാനത്തെ മികച്ച ഉദ്യോഗസ്ഥർ തന്നെയാണ് ഈ വിഷയത്തിൽ അന്വേഷണം നടത്തുന്നതെന്നും നമ്മുടെ നിയമവ്യവസ്ഥയിൽ നിലവിലുള്ള എല്ലാ അന്വേഷണ ഏജൻസികളും അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവ് കേരളത്തിന്റെ ആഭ്യന്തര മന്ത്രിയായിരുന്നു. വിലപ്പെട്ട ഫയലുകൾ നഷ്ടപ്പെട്ടു എന്ന് അദ്ദേഹം പറയുന്നു. അതേതൊക്കെയെന്ന് വ്യക്തമായി പറഞ്ഞാൽ, ഉദാഹരണമായി ഒന്നുരണ്ടെണ്ണം പറഞ്ഞാൽ, അങ്ങനെ ഒരു ഫയൽ ഉണ്ടെങ്കിൽ നമുക്കത് മുഖ്യമന്ത്രിയോട് പറഞ്ഞ് ചീഫ് സെക്രട്ടറിയോട് അവിടെയുണ്ടോ എന്ന് അന്വേഷിക്കാം. അല്ലാതെ ജനങ്ങളെ വെറുതെ കബളിപ്പിക്കരുതെന്നും ഗണേഷ് കുമാർ പറഞ്ഞു.

ഏതൊക്കെ ഫയലുകളാണ് കത്തിനശിച്ചതെന്ന് അദ്ദേഹം വ്യക്തമായി പറഞ്ഞാൽ, ആ ലിസ്റ്റ് അദ്ദേഹം തന്നാൽ, മുഖ്യമന്ത്രിയോട് ആ ഫയലുകളെ കുറിച്ച് അന്വേഷിക്കാൻ ഞാനും കത്തു നൽകാമെന്ന് ഗണേഷ് കുമാർ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button