Latest NewsKeralaNews

കേരള സെക്രട്ടറിയറ്റ് പാര്‍ട്ടി ഗ്രാമം പോലെ…. ഭരണസിരാ കേന്ദ്രത്തില്‍ നടക്കുന്നത് സിപിഎമ്മിന്റെ അധികാര ദുര്‍വിനിയോഗം : കുമ്മനം രാജശേഖരന്‍

സെക്രട്ടറിയേറ്റിലെ തീപ്പിടിത്തം അതീവ ദുരൂഹമാണ്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഐഎ അന്വേഷിച്ച ഫയലുകള്‍ ഉള്ള ഓഫീസിലാണ് തീപിടിത്തം ഉണ്ടായിരിക്കുന്നത്. ഇതിനു പിന്നില്‍ സിപിഎമ്മിന്റെ കൈ ഉണ്ടെന്നാണ് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ പറയുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം സെക്രട്ടറിയിയേറ്റിലെ സിപിഎം നടത്തുന്ന അധികാര ദുര്‍വിനിയോഗത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്.

read also : നിയമസഭയില്‍ തോറ്റതിന്റെ ക്ഷീണം സെക്രട്ടറിയേറ്റില്‍ തീര്‍ത്തു … പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് കോടിയേരി ബാലകൃഷ്ണന്‍

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കേരള സെക്രട്ടറിയറ്റ് പാര്‍ട്ടി ഗ്രാമം പോലെ…. ഭരണസിരാ കേന്ദ്രത്തില്‍ നടക്കുന്നത് സിപിഎമ്മിന്റെ അധികാരം . ദുരൂഹതകളുടെയും ഉപജാവകവൃത്തിയുടെയും ദുര്‍ഗന്ധം വമിക്കുന്ന മാലിന്യ നിക്ഷേപ കേന്ദ്രമായി കേരള സെക്രട്ടറിയേറ്റ് മാറിയിരിക്കുന്നു.

നാണംകെട്ട സാമ്പത്തിക ഇടപാടുകളുടെയും അഴിമതികളുടെയും വിഴുപ്പുഭാണ്ഡങ്ങളുമായാണ് ഭരണകര്‍ത്താക്കള്‍ ഈ ഭരണസിരാകേന്ദ്രത്തില്‍ വിളയാടുന്നത്.

ഓരോ വകുപ്പുകളിലുമുള്ള ഫയലുകളില്‍ സിപിഎമ്മിനുള്ള ദു:സ്വാധീനം എത്രത്തോളമുണ്ടെന്നുള്ളതിന്റെ തെളിവുകള്‍ ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നു. പൊതുഭരണവകുപ്പിലെ പൊളിറ്റിക്കല്‍ സെക്ഷനിലുള്ള പ്രോട്ടോക്കോള്‍ വിഭാഗം കഴിഞ്ഞ 4 വര്‍ഷമായി സിപിഎമ്മിന്റെ പിടിയിലാണ്. സിപിഎം യൂണിയന്റെ കടുത്ത സജീവ പ്രവര്‍ത്തകരെ മാത്രമേ ഈ വിഭാഗത്തില്‍ നിയമിച്ചിട്ടുള്ളു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു പ്രവര്‍ത്തിച്ചിരുന്ന എല്ലാ സ്റ്റാഫിനെയും

 

shortlink

Related Articles

Post Your Comments

Related Articles


Back to top button