KeralaLatest NewsNews

മുഖ്യമന്ത്രി അടക്കമുള്ളവരുടെ വിദേശയാത്രകളെ കുറിച്ചുള്ള രേഖകള്‍ അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെട്ടതിന് പിന്നാലെ ഓഫീസ് കത്തിയതില്‍ ദുരൂഹത : ഇത് കത്തിയതല്ല.. കത്തിച്ചതാണ് … കത്തിച്ച് തെളിവ് നശിപ്പിച്ചാലൊന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ രക്ഷപ്പെടാന്‍ പോകുന്നില്ല : അഡ്വ.ബി.ഗോപാലകൃഷ്ണന്‍

 

തൃശ്ശൂര്‍: സെക്രട്ടറിയേറ്റിലെ തീപിടിത്തം ഏറെ ദുരൂഹത ഉളവാക്കുന്നതാണ്. സെക്രട്ടറിയേറ്റ് കത്തിയതല്ല, കത്തിച്ചതാണ്. കോണ്‍സുലേറ്റ് വഴി വിദേശത്തുനിന്ന് പാക്കറ്റുകള്‍ കടത്തിയ സംഭവത്തില്‍ മന്ത്രി ജലീലിനെതിരെ കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിന് തീ പിടിച്ചത്. പ്രോട്ടോക്കോള്‍ ഓഫീസ് കത്തിച്ചതാണെന്നതില്‍ സംശയമില്ല. മുഖ്യമന്ത്രി അടക്കമുള്ളവരുടെ വിദേശയാത്രകളെ കുറിച്ചുള്ള രേഖകള്‍ അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഓഫീസ് കത്തിയതെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നവെന്നും ബിജെപി സംസ്ഥാന വക്താവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Read Also : സെക്രട്ടറിയേറ്റ് തീപിടിത്തം : കോണ്‍ഗ്രസും ബിജെപിയും വ്യാപക കലാപം ഉണ്ടാക്കാന്‍ ശ്രമിയ്ക്കുന്നു… ഇത് ഇരുകൂട്ടരുടേയും ആസൂത്രിത ശ്രമമാണ് : മന്ത്രി ഇ.പി.ജയരാജന്‍

കള്ളക്കടത്തില്‍ നിന്ന് അഗ്നിശുദ്ധി നടത്താനുള്ള സര്‍ക്കാര്‍ ശ്രമത്തില്‍ അഗ്നി പോലും അശുദ്ധിയിലായിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുകയും മന്ത്രി കുരുങ്ങുമെന്ന് ഉറപ്പാകുകയും ചെയ്ത സമയത്താണ് പ്രോട്ടോക്കോള്‍ ഓഫീസ് കത്തിച്ചിട്ടുള്ളത്. ഈ കാര്യങ്ങള്‍ അന്വേഷിക്കാന്‍ ചെന്ന പൊതുപ്രവര്‍ത്തകരെ മര്‍ദ്ദിക്കുക, എംഎല്‍എമാരെ അടക്കം സെക്രട്ടറിയേറ്റിലേക്ക് കടത്തിവിടാതെ തടയുക, ഇത്തരം ജനാധിപത്യവിരുദ്ധ നടപടികളാണ് പിണറായി നടപ്പാക്കുന്നത്. ഇത് കൊണ്ടൊന്നും പിണറായി രക്ഷപ്പെടാന്‍ പോകുന്നില്ലെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button