തൃശൂര്‍: കേരളം കടക്കെണിയില്‍ പെട്ട് വളരെ പരിതാപകരമായ അവസ്ഥയിലായിരിക്കുമ്പോള്‍ ഭൂകമ്പം തകര്‍ത്തെറിഞ്ഞ തുര്‍ക്കിക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് ബിജെപി നേതാവ് അഡ്വ.ബി ഗോപാലകൃഷ്ണന്‍. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് സമയത്ത് ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ കഴിയാത്ത മുഖ്യമന്ത്രി പിണറായി വിജയനാണ് തുര്‍ക്കിയെ സഹായിക്കാനൊരുങ്ങുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് തുര്‍ക്കിക്ക് 10 ലക്ഷം രൂപ കൊടുക്കുന്നതിനെ പരിഹസിച്ച് രംഗത്ത് എത്തിയത്.
Read Also: മൂന്നു വർഷത്തിനുള്ളിൽ രാജ്യത്ത് എയർ ടാക്‌സികൾ നിലവിൽ വരും: പ്രഖ്യാപനം നടത്തി ശൈഖ് മുഹമ്മദ്
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..
‘ തുര്‍ക്കിക്ക് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഭാരത സര്‍ക്കാര്‍ എല്ലാ സഹായവും ചെയ്യുന്നുണ്ട്. അതിന്റെ പേരില്‍ പിണറായി വെറുതെ ടെന്‍ഷന്‍ അടിക്കണ്ട. കേരള ജനതയുടെ ജീവിതം വഴിമുട്ടിച്ചിട്ട് ഇനി തുര്‍ക്കിയെ സഹായിക്കും പോലും. കൊച്ചു കേരളത്തെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിലക്കയറ്റം നേരിടുന്ന സംസ്ഥാനമാക്കി മാറ്റിയിട്ട് നാണമില്ലേ കമ്മ്യൂണിസ്റ്റ് സര്‍ക്കാരെ ഗീര്‍വാണം മുഴക്കാന്‍’ അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
Post Your Comments