തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടിത്തത്തിന്റെ പേരില്‍ കോണ്‍ഗ്രസും ബിജെപിയും വ്യാപക അക്രമങ്ങളും കലാപങ്ങളും ഉണ്ടാക്കാന്‍ ആസൂത്രിതശ്രമം നടത്തുന്നുവെന്ന് മന്ത്രി ഇ പി ജയരാജന്‍. ബിജെപി അദ്ധ്യക്ഷനായ കെ.സുരേന്ദ്രന്‍ സെക്രട്ടേറിയറ്റിനുളളില്‍ ചാടിക്കയറി അക്രമം കാട്ടി. സ്ഥലത്തെ പൊലീസിനെയും ആക്രമിച്ചെന്ന് മന്ത്രി ആരോപിച്ചു.
ഫയലുകള്‍ കത്തിനശിച്ച സംഭവത്തില്‍ സര്‍ക്കാര്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് കരുതുന്നതായി ഇ.പി.ജയരാജന്‍ അറിയിച്ചു.ആരെങ്കിലും അക്രമത്തിന് ശ്രമിച്ചാല്‍ അവര്‍ക്ക് വഴിയൊരുക്കുകയാണോ പൊലീസ് ചെയ്യേണ്ടതെന്ന് മന്ത്രി പൊലീസിനെ വിമര്‍ശിച്ചു.
വൈകുന്നേരത്തോടെ സെക്രട്ടേറിയേറ്റിലെ അതീവ സുരക്ഷാ മേഖലയിലുളള പ്രോട്ടോകോള്‍ വിഭാഗം ഓഫീസില്‍ നടന്ന തീപിടുത്തത്തില്‍ അട്ടിമറിയുണ്ടെന്ന് ആരോപിച്ച് വൈകാതെ കോണ്‍ഗ്രസും ബിജെപിയും പ്രതിഷേധവുമായി സ്ഥലത്തെത്തിയിരുന്നു.. ആദ്യം പ്രതിഷേധിച്ച കെ.സുരേന്ദ്രന്‍ ഉള്‍പ്പടെ ബിജെപി നേതാക്കളെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു. വൈകാതെ വിവരം അറിഞ്ഞെത്തിയ കോണ്‍ഗ്രസ് എം.എല്‍.എ വി.എസ്.ശിവകുമാറിനെയും മാദ്ധ്യമ പ്രവര്‍ത്തകരെയും സെക്രട്ടേറിയറ്രില്‍ പ്രവേശിക്കാനും അനുവദിച്ചില്ല. പിന്നീട് പ്രതിപക്ഷ നേതാവ് ഉള്‍പ്പടെ നേതാക്കളും യുഡിഎഫിന്റെ മറ്റ് നേതാക്കളും എത്തി കുത്തിയിരുന്ന് പ്രതിഷേധിച്ചു.
Post Your Comments