തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ പ്രതികരിച്ച് ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണൻ. വ്യാജരേഖകളുണ്ടാക്കി താൻ അറിയാതെ കുഞ്ഞിനെ ദത്ത് നൽകി എന്ന് പരാതിപ്പെട്ടിട്ടും അത് വക വയ്ക്കാതെ ദത്ത് നടപടികൾ ബോധപൂർവം വേഗത്തിലാക്കി എന്നാണ് കുഞ്ഞിൻ്റെ അമ്മ അനുപമ പരാതിപ്പെട്ടത്.ഇതിന് പിന്നാലെയാണ് ശിശുഷേമ സമിതി ജനറൽ സെക്രട്ടറി ഷിജു ഖാനെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് ഗോപാലകൃഷ്ണൻ രംഗത്തെത്തിയിരിക്കുന്നത്.
ഒരു കുഞ്ഞിൻ്റെ മൗലിക അവകാശങ്ങൾ ഉൾപ്പെടെ നിഷേധിക്കുന്ന നടപടിക്ക് ആണ് ഷിജുഖാൻ കൂട്ട് നിന്നതെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. കുഞ്ഞിൻ്റെ അമ്മ ജീവിച്ചിരിപ്പുണ്ട് എന്നറിഞ്ഞിട്ടും കുഞ്ഞിനെ വാങ്ങി ആൾമാറാട്ടം നടത്തി അമ്മതൊട്ടിലിൽ ഇട്ടത് കൊടുംപാതകവും നിയമ വിരുദ്ധവുമാണ്. ഇത്തരത്തിലുള്ള കൊടും പാതകങ്ങൾക്ക് കൂട്ട് നിന്ന ഷിജു ഖാനെ ജയിലിലടക്കണമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഗോപാലകൃഷ്ണന്റെ പ്രതികരണം.
Read Also : മോന്‍സനുമായി ബന്ധം: മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെയും ഐജി ലക്ഷ്മണയുടെയും മൊഴിയെടുത്തു
കുറിപ്പിന്റെ പൂർണരൂപം :
ഷിജുഖാനെ തുറുങ്കിലടക്കണം….!!
ജനിച്ച് മൂന്ന് നാൾ മാത്രം പ്രായമായ കുഞ്ഞിന്റെ മുലപ്പാൽ കുടിക്കാനുള്ള മൗലീക അവകാശം കളവും കൃത്രമവും കാട്ടി ലംഘിച്ച ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനെതിരെ ഇൻഡ്യൻ ശിക്ഷാ നിയമമനുസരിച്ച് കുറ്റങ്ങൾ ചുമത്തി കേസ്സ് എടുത്ത് തുറുങ്കിലടക്കണം. ജീവിക്കാനുള്ള മനുഷ്യാവകാശം കുഞ്ഞുങ്ങൾക്കടക്കം എല്ലാവർക്കും ഒരുപോലെയാണ്. അമ്മ ജീവിച്ചിരിക്കുന്നത് ആറിഞ്ഞിട്ടും രക്തബന്ധമുള്ളവരുടെ കയ്യിൽ നിന്ന് കുട്ടിയെ വാങ്ങി ആൾമാറാട്ടം നടത്തി അമ്മ തൊട്ടിലിൽ ഇട്ടത് കൊടുംപാതകവും നിയമ വിരുദ്ധവുമാണ്.
കുഞ്ഞിനെ തേടി അമ്മ അലയുന്നതറിഞ്ഞിട്ടും കേരളത്തിന് വെളിയിലേക്ക് കുഞ്ഞിനെ കടത്തിയതും കുടുംബ കോടതിയിൽ കള്ളസത്യവാങ്മൂലം നൽകിയതും അപരിഹാര്യമായ പാതകവും നിയമ വിരുദ്ധമായ നടപടിയുമാണ്. കുഞ്ഞുങ്ങളുടെ രക്ഷ കാംക്ഷിക്കേണ്ട ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി സ്വന്തം രാഷ്ട്രീയ താൽപ്പര്യത്തോടെ കുഞ്ഞിന് മുലപ്പാൽ കൊടുക്കാതെ അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം മുറിച്ചത് നിഷേധാത്മകവും . നിതി രാഹിത്യവും .കൊടുo ക്രൂരതയും ആണ് . ശിശുക്ഷേമ സമിതിക്ക് കളങ്കമാണ് ഷിജുഖാൻ .
Read Also : ടി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരായ പാക്കിസ്ഥാന്റെ വിജയം ആഘോഷിച്ച് കോൺഗ്രസ് ദേശീയ മാധ്യമ കോർഡിനേറ്റർ
മുഖ്യമന്ത്രി പിണറായി വിജയൻ ജനാധിപത്യപരമായിട്ടാണ് കേരള ഭരണം നടത്തുന്നതെങ്കിൽ അനുപമ സംഭവത്തിൽ ജനിച്ചിട്ട് മൂന്ന് നാൾ മാത്രമായ കുഞ്ഞിനെതിരെ നിയമ വിരുദ്ധതയും കണ്ണില്ലാത്ത ക്രൂരതയും ചെയ്ത ഷിജുഖാൻ അടക്കമുള്ളവരെ തുറുങ്കിലടക്കാൻ തയ്യാറാകണം. … അല്ലാത്ത പക്ഷം ഇവർക്കെതിരെ പൊതു ഹർജിയടക്കമുള്ള നിയമനടപടികൾ സ്വീകരിക്കാൻ ബി.ജെ.പി തയ്യാറാകും.
Post Your Comments