KeralaLatest NewsIndia

‘രാജഗോപാല്‍ എംഎല്‍എ കൈ ഉയര്‍ത്തിയിട്ടും പറയാന്‍ അനുവദിക്കാതെ പ്രമേയം ഏകകണ്ഠമായി പാസായി എന്ന് പ്രഖ്യാപിച്ച സ്പീക്കർക്കെതിരെ സന്ദീപ് വാര്യർ

മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് നിയമസഭയ്ക്കു മുന്നിൽ ധർണ നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ കെ സുരേന്ദ്രനടക്കമുള്ള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു.

തിരുവനന്തപുരം: നിയമസഭയ്ക്കകത്ത് തിരുവനന്തപുരം വിമാനത്താവള വിഷയത്തില്‍ രാജഗോപാല്‍ എംഎല്‍എ കൈ ഉയര്‍ത്തിയിട്ടും പറയാന്‍ അനുവദിക്കാതെ പ്രമേയം ഏകകണ്ഠമായി പാസായി എന്ന പ്രഖ്യാപനം നടത്തിയ സ്പീക്കറുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് ബി.ജെ.പി നേതാവ് സന്ദീപ്‌ ജി വാരിയര്‍. സഭയ്ക്ക് അകത്തും പുറത്തും ബിജെപിയാണ് യഥാര്‍ത്ഥ പ്രതിപക്ഷം എന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് മനസ്സിലായിരിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക്‌ പോസ്റ്റില്‍ പറഞ്ഞു.

പോസ്റ്റ് ഇങ്ങനെ, മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് നിയമസഭയ്ക്കു മുന്നിൽ ധർണ നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ കെ സുരേന്ദ്രനടക്കമുള്ള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു.

നിയമസഭയ്ക്കകത്ത് എയർപോർട്ട് വിഷയത്തിൽ ശ്രീ ഓ .രാജഗോപാൽ എംഎൽഎ കൈ ഉയർത്തിയിട്ടും പറയാൻ അനുവദിക്കാതെ പ്രമേയം ഏകകണ്ഠമായി പാസായി എന്ന പ്രഖ്യാപനം നടത്തിയ സ്പീക്കറുടെ നടപടി ജനാധിപത്യ വിരുദ്ധമാണ്. സഭയ്ക്ക് അകത്തും പുറത്തും ബിജെപിയാണ് യഥാർത്ഥ പ്രതിപക്ഷം എന്ന് കേരളത്തിലെ ജനങ്ങൾക്ക് മനസ്സിലായിരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button