COVID 19Latest NewsNewsKuwaitGulf

കുവൈത്തില്‍ കോവിഡ് രോഗമുക്തരുടെ എണ്ണത്തിൽ വർധനവ്

കുവൈത്ത് സിറ്റി : കുവൈത്തില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചവരെക്കാൾ കൂടുതൽ രോഗ മുക്തർ. 432 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 80,960 ആയി. അതേസമയം രോഗമുക്തരുടെ എണ്ണത്തില്‍ 24 മണിക്കൂറിനിടെ വര്‍ധനവ് രേഖപ്പെടുത്തി.

618 പേര്‍ക്കാണ് പുതുതായി രോഗം ഭേദമായത്. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 72,925 ആയി ഉയര്‍ന്നു. മൂന്ന് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണസംഖ്യ 518 ആയി. നിലവില്‍ 7,517 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 99 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 3,056 പുതിയ കൊവിഡ് പരിശോധനകള്‍ കൂടി നടത്തി. 590,623 ആണ് ആകെ പരിശോധനകളുടെ എണ്ണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button