Latest NewsNewsIndia

അമ്മയ്ക്കും മകള്‍ക്കും ഒരു കാമുകന്‍; ഒടുവിൽ 19കാരിയായ യുവതിയെ ഇരുവരും ചേർന്ന് കൊലപ്പെടുത്തി

ബെറേലി : 19കാരിയായ യുവതിയെ അമ്മയും ഇവരുടെയും കാമുകനും ചേർന്ന് കൊലപ്പെടുത്തി.  ഉത്തർപ്രദേശിലെ ബറേലി ജില്ലയിലാണ് സംഭവം നടന്നത്. കൊലപാതകത്തിനുശേഷം തെളിവ് നശിപ്പിക്കാനും കള്ളക്കഥ മെനഞ്ഞ് അന്വേഷണം വഴിതെറ്റിപ്പിക്കാന്‍ ശ്രമിച്ച ഇരുവരുടേയും തന്ത്രം പൊളിച്ച പൊലീസ് കേവലം മൂന്ന് മണിക്കൂറിനുള്ളില്‍ കൊലപാതകത്തിന്റെ ചുരുളഴിച്ച് പ്രതികളെ അറസ്റ്റ് ചെയ്തു.

ഉസ്മ എന്ന 19കാരിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു സംഭവം. ഇവരുടെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് പൊലീസ് യുവതിയുടെ അമ്മയെയും കാമുകനെയും കസ്റ്റഡിയിലെടുത്തത്.

ഉസ്മ സമീപവാസിയായ കൗസർ എന്നയാളുമായി പ്രണയത്തിലായിരുന്നു. എന്നാൽ യുവതി അറിയാതെ, കൌസർ യുവതിയുടെ അമ്മയായ മുകീഷയുമായി ബന്ധം പുലർത്തി. ഇക്കാര്യം അറിഞ്ഞതോടെ യുവതി വിവാഹത്തിനായി സമ്മർദ്ദം ചെലുത്തി. ഇതോടെ മുകീഷയും കൗസറും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. വ്യാഴാഴ്ച പുലർച്ചെയാണ് കൗസറും മുകീഷയും ചേർന്ന് കൃത്യം നടത്തിയതെന്ന് പൊലീസ് സൂപ്രണ്ട് ശൈലേന്ദ്ര പാണ്ഡെ പറഞ്ഞു.

ഉസ്മയെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയ ശേഷം കൗസറും മുകീഷയും ചേർന്ന് ഒരു തുണി ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. യുവതി ആത്മഹത്യ ചെയ്യുകായായിരുന്നുവെന്ന് വരുത്തിതീർക്കാൻ മുകീഷ ശ്രമിച്ചെങ്കിലും പൊലീസിന്‍റെ അന്വേഷണത്തിൽ പ്രതികൾ കുടുങ്ങുകയായിരുന്നു. കുറ്റകൃത്യത്തിൽ ഉപയോഗിച്ച തുണി പിന്നീട് പൊലീസ് കണ്ടെടുത്തു. ഇരുവരും കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇവരെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button