കുവൈത്ത് സിറ്റി : കുവൈത്തിൽ ടാക്സികളിൽ നാളെ മുതൽ ഒരേ സമയത്ത് 3 യാത്രക്കാർക്ക് സഞ്ചരിക്കുവാൻ അനുമതി നൽകി കൊണ്ട് ആഭ്യന്തരമന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിപ്പിച്ചു. നിലവിൽ ഒരേ സമയം ഒരു യാത്രക്കരനു മാത്രമേ ടാക്സികളിൽ കയറ്റാൻ അനുമതിയുള്ളൂ. ഇതിനെതിരെ ഉടമകളിൽ നിന്ന് പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് മന്ത്രാലയം തീരുമാനം മാറ്റിയത്. രാജ്യത്ത് കൊറോണ വൈറസ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായി ടാക്സി സർവ്വീസുകൾ നിർത്തി വെച്ചിരുന്നു. അഞ്ചു മാസത്തിനു ശേഷം കഴിഞ്ഞ ആഴ്ചയാണ് ടാക്സി സർവ്വീസുകൾക്ക്, ഒരേ സമയത്ത് ഒരു യാത്രക്കാരനെ മാത്രമേ കയാറ്റാൻ പാടുള്ളൂ എന്ന നിബന്ധനയിൽ വീണ്ടും അനുമതി നൽകിയത്.
Post Your Comments