മനാമ : ബഹ്‌റൈനിൽ രണ്ടു പ്രവാസി മലയാളികളെ മരിച്ച നിലയിൽ കണ്ടെത്തി. ഓട്ടമൊബീൽ വർക് ഷോപ്പ് ജീവനക്കാരും, തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശികളുമായ . വിളമ്പത്ത് അശോകന്റെ മകൻ രാജീവ് (39), സരസന്റെ മകൻ ജിൽസു (31) എന്നിവരാണു താമസസ്ഥലത്തു മരിച്ചത്. ശനിയാഴ്ച രാത്രി ഇവരടക്കം 5 പേരെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. വിഷപ്പുകയാണ് അപകടകാരണമെന്നാണു കരുതുന്നത്. സംസ്കാരം പിന്നീട്. എട്ടുമാസം മുൻപാണ് ഇരുവരും നാട്ടിൽ വന്നു പോയത്. . ജിൽസു അവിവാഹിതനാണ്. അമ്മ: ഷീജ. രാജീവിന്റെ ഭാര്യ: മായ. മകൾ: ഹിരണ്യ
Post Your Comments