KeralaLatest NewsUAEInternational

ദുബായിൽ തിരുവനന്തപുരം സ്വദേശിയായ മലയാളിയെ കൊന്ന് കുഴിച്ചു മൂടി: രണ്ട് പാക് സ്വദേശികൾ അറസ്റ്റിൽ

ദുബായ്: എമിറേറ്റിൽ മലയാളിയെ കൊന്ന് കുഴിച്ചിട്ടു. തിരുവനന്തപുരം മുട്ടട സ്വദേശി അനിൽ കുമാർ വിൻസന്റ് (60) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അനിൽ കുമാർ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ജീവനക്കാരനടക്കം രണ്ട് പാക് സ്വദേശികളെ ദുബായിൽ അറസ്റ്റ് ചെയ്തു. അനിൽ കുമാറിന്റെ മൃതദേഹം ഇന്ന് രാത്രി നാട്ടിലേക്ക് കൊണ്ടുപോകും.

‘ടി സിങ് ട്രേഡിങ്’ എന്ന സ്ഥാപനത്തിലെ പിആർഒ ആയിരുന്ന അനിൽകുമാറിനെ ഈ മാസം രണ്ട് മുതൽ കാണാതാവുകയായിരുന്നു. ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് അനിൽ കുമാറിനെ കഴുത്ത് ഞെരിച്ച് കൊന്ന് ഷാർജയിലെ മരുഭൂമിയിൽ കുഴിച്ചുമൂടി എന്ന വിവരം ലഭിച്ചത്. ജനുവരി 12ന് മൃതദേഹം പൊലീസ് കണ്ടെടുത്തുവെന്ന് ബന്ധുക്കൾ അറിയിച്ചു.

36 വർഷമായി ഈ കമ്പനിയിലെ ജീവനക്കാരനാണ് അനിൽകുമാർ. ഇദ്ദേ​ഹം ശാസിച്ചതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചെതെന്നാണ് വിവരം. അതേസമയം, കേസിലെ പ്രതിയായ മറ്റൊരു പാക് സ്വദേശി നാടുവിട്ടതായാണ് ലഭിക്കുന്ന വിവരം.

ഇയാൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. മൃതദേഹം ഇന്ന് നാട്ടിലെത്തിച്ച ശേഷം നാളെ മുട്ടട ഹോളിക്രോസ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കുമെന്ന് സഹോദരൻ അശോക് കുമാർ അറിയിച്ചു. ദുബായിൽ അനിൽ കുമാർ ജോലിചെയ്യുന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് അനിൽകുമാറിന്റെ ജേഷ്ഠ സഹോദൻ അശോക് കുമാർ.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button