കുവൈത്ത് സിറ്റി : കുവൈത്തിൽ 622 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 76827 പേർക്കാണ് വൈറസ് ബാധിച്ചത്. തിങ്കളാഴ്ച 498 പേർ ഉൾപ്പെടെ 68,633 പേർ രോഗമുക്തി നേടി. ഒരാൾകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 502 ആയി. ആകെ 7692 പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്.ഇവരിൽ 109 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നവരുമാണു.കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 4334പേർക്കാണു കൊറോണ വൈറസ് പരിശോധന നടത്തിയത്. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 5563134ആയി.
Post Your Comments