Latest NewsNewsKuwait

മലയാളികളടക്കമുള്ള വിദേശികൾക്ക് തിരിച്ചടി: പ്രത്യേക വിഭാഗത്തിൽ പെട്ടവർക്ക് തൊഴിൽ കരാർ പുതുക്കി നൽകില്ലെന്ന് അറിയിച്ച് കുവൈത്ത്

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ 60 വയസ്‌ പ്രായമായവർക്കും ഹൈ സ്കൂൾ വിദ്യാഭ്യാസത്തിനു തത്തുല്യമായ യോഗ്യത ഇല്ലാത്തവർക്കും തൊഴിൽ കരാർ പുതുക്കി നൽകുന്നതല്ലെന്ന് മാനവ വിഭവ ശേഷി സമിതി ഡയരക്റ്റർ ജനറൽ അഹമ്മദ്‌ അൽ മൂസ ഉത്തരവ്‌ പുറപ്പെടുവിച്ചു. 2021 ജനുവരി 1മുതലാണ് നിയമം പ്രാബല്യത്തിൽ വരിക. തൊഴിൽ നിയമത്തിലെ 552/2018 ലെ 29 ആം ഖണ്ഠികയിൽ ഭേദഗതി വരുത്തിയാണു ഉത്തരവ്‌ പുറപ്പെടുവിച്ചിരിക്കുന്നത്‌. രാജ്യത്തെ സ്വദേശി വിദേശി ജനസംഖ്യയിലെ അസന്തുലിതത്തം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. നേരത്തെ ഇത്‌ സംബന്ധിച്ച്‌ വാർത്തകൾ ഉണ്ടായിരുന്നെങ്കിലും ഉത്തരവ്‌ ഇറങ്ങിയതോടെയാണു ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുന്നത്‌. മലയാളികൾ അടക്കം ആയിരകണക്കിന് വിദേശികൾക്ക്‌ കനത്ത തിരിച്ചടിയാണ് ഇത്‌ വഴി ഉണ്ടാകുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button